കൊല്ലം സ്വദേശി സലാലയിൽ മരിച്ചനിലയിൽ
text_fieldsസലാല: കൊല്ലം സ്വദേശിയെ സലാലയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ മഞ്ഞമങ്കാലത്തെ ചാരുവില്ല തഴത്തിൽ വീട്ടിൽ പ്രഭാകരനെ (65) ആണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സലാല സെന്ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസസ്ഥലത്തായിരുന്നു മൃതദേഹം.
മൃതദേഹത്തിന് കുറച്ചുദിവസത്തെ പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. വർഷങ്ങളായി ഇദ്ദേഹം നാട്ടിൽ പോയിട്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിതാവ്: ജനാർദനൻ ആചാരി. മാതാവ്: തങ്കമ്മ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. സ്പോണസറുമായി ബന്ധപ്പെട്ട് നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.