അടൂർ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
text_fieldsഇബ്രി: ഇബ്രിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽസീർ കമ്പനിയിൽ ദീർഘകാലം സെയിൽസ്മാൻ ആയിരുന്ന അടൂർ മണക്കാല ചെങ്ങാലിപ്പള്ളിൽ വീട്ടിൽ ടോണി ജോർജിനെയാണ് (41) മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു മാസത്തോളമായി ജോലിയിൽനിന്ന് സ്വയം വിട്ടുനിൽക്കുകയായിരുന്നു. ചില സാമ്പത്തികപ്രശ്നങ്ങൾ മൂലം ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്നും ആഴ്ചകൾ മുമ്പ് ആളെ കാണാനില്ലെന്ന് െപാലീസിൽ അറിയിക്കുകയും ചെയ്തതായി കമ്പനി അധികൃതർ അറിയിച്ചു.
നിസ്വയിലെ താമസസ്ഥലത്ത് നിന്ന് മാറി ഇബ്രിയിലെത്തിയ ടോണിയെ അൽ മാജിദ് ഹോട്ടലിന് അടുത്തുള്ള കെട്ടിടത്തിന് മുകളിൽ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഡെറ്റി. രണ്ട് മക്കളുണ്ട്.ഇബ്രി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി ഭാര്യ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.