മലയാളി യുവാവിെൻറ ആത്മഹത്യ; ബന്ധുക്കൾ എംബസിയിൽ പരാതി നൽകി
text_fieldsമസ്കത്ത്: മലപ്പുറം സ്വദേശി ആത്മഹത്യചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ എംബസിയിൽ പരാതി നൽകി.
മവേല സൂഖിലെ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പൻകാവ് വലേത്തയിൽ നെല്ലിക്കാട്ട് കൃഷ്ണൻകുട്ടിയുടെ മകൻ ദയാനന്ദൻ (34) കഴിഞ്ഞമാസം അവസാനമാണ് ആത്മഹത്യ ചെയ്തത്.
കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയനെ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച ശേഷം ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്. പരാതി എംബസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യക്കുള്ള കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കാട്ടിയാണ് പരാതിയെന്നറിയുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നീളുകയാണ്. പരിക്കേറ്റ അജയന് തുടർചികിത്സക്ക് നാട്ടിൽ പോകാനാകാത്ത അവസ്ഥയുമുണ്ട്.
മാർച്ച് 23 വെള്ളിയാഴ്ച വൈകീട്ടാണ് ആത്മഹത്യ നടന്നത്. വൈകീട്ട് കടയിലെത്തിയ അജയനുനേരെ ദയാനന്ദൻ ഡ്രെയിനേജ് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. കടയിലെ മറ്റൊരു ജോലിക്കാരനുനേരെയും ആക്രമണമുണ്ടായി. തുടർന്ന് ദയാനന്ദൻ സ്വയം തലയിലൂടെ ആസിഡ് ഒഴിച്ചു.
നേരത്തേ ആസിഡ് കുടിച്ച ശേഷമാണ് ആക്രമിക്കാൻ എത്തിയതെന്ന് കരുതുന്നു. തുടർന്ന് പുറത്തിറങ്ങിയ ദയാനന്ദൻ കുഴഞ്ഞുവീണു. വൈകാതെ പൊലിസ് സ്ഥലത്തെത്തി ആശുപത്രിയിൽ പ്രേവശിപ്പിച്ചെങ്കിലും മരിച്ചു.
തെൻറ മുഖത്തും രണ്ട് കണ്ണിനും പൊള്ളലേറ്റതായി അജയൻ പറഞ്ഞു. ഒരു കണ്ണിന് 15 ശതമാനവും മറ്റേ കണ്ണിന് അറുപത് ശതമാനവും മാത്രമാണ് കാഴ്ച ശക്തിയുള്ളത്.
തുടർചികിത്സ നടത്തിയാൽ മാത്രമേ കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംബന്ധിച്ച് പറയാൻ കഴിയൂവെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അജയ
ൻ പറഞ്ഞു. അജയെൻറ സുഹൃത്തിെൻറ അനുജൻ കൂടിയാണ് ദയാനന്ദൻ. രണ്ടു വർഷം മുമ്പാണ് ദയാനന്ദൻ മസ്കത്തിലെത്തുന്നത്. സുജിതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.