സലാലയിൽ നിര്യാതയായി
text_fieldsസലാല: വൈക്കം വടയാർ നെടുങ്ങാലിച്ചിറ വീട്ടിൽ തങ്കപ്പെൻറ ഭാര്യ സുശീല (63) സലാലയിൽ നിര്യാതയായി. നൂർ അൽ ഷിഫ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ സുധീഷ് കുമാറിെൻറ മാതാവാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകെൻറ കൂടെ സലാലയിലായിരുന്നു താമസം. ഭർത്താവ് തങ്കപ്പൻ രണ്ടാഴ്ച മുമ്പ് സലാലയിലെത്തിയിരുന്നു. അടുത്ത മാസാവസാനം കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.
നാട്ടിലുള്ള ജഗദീഷ്കുമാർ മറ്റൊരു മകനാണ്. ദീപ, ആതിര എന്നിവർ മരുമക്കളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്കയച്ച മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ടിസയുടെ സജീവ പ്രവർത്തകനായ സുധീഷിെൻറ മാതാവിെൻറ നിര്യാണത്തിൽ ടിസ പ്രസിഡൻറ് റസൽ മുഹമ്മദ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.