ചികിത്സക്ക് നാട്ടിലേക്ക് പോയ േകാട്ടയം സ്വദേശിനി മരിച്ചു
text_fieldsമസ്കത്ത്: ചികിത്സക്കായി നാട്ടിലേക്ക് പോയ േകാട്ടയം സ്വദേശിനി മരിച്ചു. ഞീഴൂർ തത്ത ംകുളത്തേൽ അനിൽകുമാറിെൻറ ഭാര്യ ജയശ്രീ (46) ആണ് മരിച്ചത്. 17 വർഷമായി ദാർസൈത്ത് ഇന്ത് യൻ സ്കൂളിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു. കുടലിൽ അസുഖം ബാധിച്ചതിനെ തുടർന്ന ുള്ള ചികിത്സക്കായി രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ദാർസൈത്ത് ഇന്ത്യൻ സ്ക ൂളിലെ അഞ്ചാംതരം വിദ്യാർഥിനി ലക്ഷ്മി അനിൽ മാധവ് ഏക മകളാണ്. ജയശ്രീയുടെ മരണത്തിൽ അനുശോചിച്ച് ദാർസൈത്ത് ഇന്ത്യൻ സ്കൂളിന് ഞായറാഴ്ച അവധി നൽകി.
വിടപറഞ്ഞത് കാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യം
‘വേദന വല്ലാതെ കൂടുന്നു, അലർജിയുടെ മരുന്ന് വലിയ പ്രശ്നക്കാരനായി. എങ്കിലും ഡോക്ടർമാർ നന്നായി ശ്രമിക്കുന്നുണ്ട്. ഞാൻ അവിടെ വന്ന് വീണ്ടും ജോലിയിൽ ചേർന്നതായി ഇന്നലെയും സ്വപ്നം കണ്ടിരുന്നു. എല്ലാവർക്കും സുഖമല്ലേ?’ കഴിഞ്ഞ ദിവസം നിര്യാതയായ ദാർൈസത്ത് ഇന്ത്യൻ സ്കൂളിലെ നഴ്സ് ജയശ്രീ അനിൽ കുമാർ സഹപ്രവർത്തകർക്ക് അയച്ച അവസാനത്തെ വോയിസ് സന്ദേശമാണിത്. കണ്ണീരോടെ മാത്രമാണ് സഹപ്രവർത്തകർക്ക് ഇൗ സന്ദേശം കേൾക്കാൻ കഴിയുന്നത്.
വെറുമൊരു നഴ്സായി ഒതുങ്ങിയ ജീവിതമായിരുന്നില്ല ജയശ്രീയുടേത്. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ കേന്ദ്രീകരിച്ചുള്ള വിവിധ കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അവർ. സ്കൂൾ കേന്ദ്രീകരിച്ചുള്ള ‘അനുഗ്രഹ’ ചാരിറ്റി ക്ലബിെൻറ സജീവ പ്രവർത്തകയുമായിരുന്നു. പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വൃത്തിയാക്കി കുട്ടികൾക്ക് കൊടുക്കുന്ന ഒരു പ്രോജക്ട് ഏറ്റെടുക്കുകയും രണ്ട് കബോർഡ് നിറയെ പല വലുപ്പത്തിലുള്ള സ്കൂൾ യൂനിഫോം ശേഖരിച്ച് കുട്ടികൾക്ക് ആവശ്യമുള്ള സമയത്ത് നൽകാൻ ജയശ്രീ കാണിച്ച ഉത്സാഹം എടുത്തുപറയേണ്ടതാണ്. അസുഖബാധിതയായി നാട്ടിൽ പോകുന്നത് വരെ ‘അനുഗ്രഹ’യുടെ പ്രവർത്തനങ്ങളിൽ ജയശ്രീ ഭാഗമായിരുന്നു. വരക്കാനും ഡിസൈൻ ചെയ്യാനുമുള്ള കഴിവാണ് അവരെ അനുഗ്രഹയിലേക്ക് എത്തിച്ചത്. അനുഗ്രഹയുടെ രക്തദാന ക്യാമ്പുകളിൽ അവർ സജീവമായി പെങ്കടുത്തിരുന്നു.
സാധാരണക്കാരായ സ്കൂൾ ജീവനക്കാർക്ക് മരുന്നുവാങ്ങി നൽകാനും അവർക്ക് സാമ്പത്തിക സഹായം ചെയ്യാനുമുള്ള മനസ്സ് ജയശ്രീക്കുണ്ടായിരുന്നു. ഇത് ആരും അറിയരുത് എന്ന വാശിയും. ഒരു സ്കൂൾ നഴ്സ് എത്രമാത്രം സ്നേഹത്തോടെ പെരുമാറണമെന്നതിന് മാതൃകയായിരുന്നു അവർ. സ്കൂളിലെ പെൺകുട്ടികൾ ഏറ്റവുമധികം ആശ്രയിച്ചിരുന്നതും ജയശ്രീ എന്ന നഴ്സിനെത്തന്നെയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനും കാരുണ്യത്തോടെ സംസാരിക്കാനും കഴിഞ്ഞു എന്നതായിരുന്നു ജയശ്രീയുടെ പ്രത്യേകത.
-രാധാകൃഷ്ണക്കുറുപ്പ് (ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ സീനിയർ അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.