വടക്കൻ ബാത്തിനയിലെ ഒ.സി.സി.ഐ യോഗം ചേർന്നു
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) ഈ വർഷത്തെ ആദ്യ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ദിവസം ചേർന്നു. സ്വകാര്യ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പരിപാടികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്തു.
സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് സെക്ടറൽ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൗൺസിൽ അംഗങ്ങൾ അവലോകനം ചെയ്തു. ചേംബറിന്റെയും അതിന്റെ ശാഖകളുടെയും പങ്കിന്റെ പ്രാധാന്യത്തെപ്പറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ എൻജിനീയർ സഈദ് ബിൻ അലി അൽ അബ്രി വിശദീകരിച്ചു. ബിസിനസ് ഉടമകളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പരിപാടികളും നടപ്പാക്കുന്നത് ഉറപ്പാക്കാൻ പദ്ധതിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.