ഒ.സി.സി.ഐ ‘മസ്കത്ത് അവാർഡ്’ എക്സിബിഷനും ഫോറവും ആഗസ്റ്റിൽ
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ആഗസ്റ്റിൽ ‘മസ്കത്ത് അവാർഡ്’ എക്സിബിഷനും ഫോറവും നടത്തും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നടക്കുന്ന പരിപാടി വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സുൽത്താനേറ്റിലെ സ്പോർട്സ് ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിലായിരിക്കും നിക്ഷേപാവസരങ്ങൾ. ഒമാനിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനായുള്ള അവസരങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടുകയാണ് ‘മസ്കത്ത് അവാർഡി’ലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. റിസോർട്ടുകൾ, ഹോട്ടലുകൾ, സംയോജിത വിനോദ നഗരങ്ങൾ, വാട്ടർ പാർക്കുകൾ, മറ്റ് പ്രോജക്ടുകൾ തുടങ്ങി ഒമാനിലെ ടൂറിസം മേഖലയിലെ പദ്ധതികളും നിക്ഷേപ സാധ്യതകളും പ്രദർശിപ്പിക്കുന്നതിന്റെ ചട്ടക്കൂടിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അൽ റവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.