ഗൾഫ്-ഈജിപ്ഷ്യൻ ബിസിനസ് ഫോറത്തിൽ ഒ.സി.സി.ഐ പങ്കെടുത്തു
text_fieldsമസ്കത്ത്: സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കൈറോയിൽ നടന്ന ഗൾഫ്-ഈജിപ്ഷ്യൻ ബിസിനസ് ഫോറത്തിൽ പങ്കാളിയായി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി. വ്യവസായം, ഭക്ഷ്യസുരക്ഷ, റിയൽ എസ്റ്റേറ്റ് വികസനം, പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി വിവിധ മേഖലകളിൽ ഗൾഫ് മേഖലയും ഈജിപ്തും തമ്മിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടി.
വൈവിധ്യമാർന്ന സാമ്പത്തിക, നിക്ഷേപ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ചേംബറിന്റെ പ്രതിബദ്ധതയെ കുറിച്ച് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ മുസ്തഫ ബിൻ അഹമ്മദ് സൽമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.