‘മരം ഒരു തണൽ ഭൂമിക്ക്’ പദ്ധതിയുമായി ഒ.സി.വൈ.എം
text_fieldsമസ്കത്ത്: ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് (ഒ.സി.വൈ.എം ) ഒമാൻ സോൺ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘മരം ഒരു തണൽ ഭൂമിക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകി.
ആഗോള പരിസ്ഥിതിയുടെ വ്യതിയാനത്തെ നാം ഗൗരവപൂർവം കാണേണ്ടതാണെന്നും മാറിവരുന്ന കാലാവസ്ഥകൾക്ക് കാരണം വനം കൈയേറ്റവും ചെയ്യുകയും കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കലുമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു.
വരും തലമുറക്ക് ഭൂമിയിൽ ജീവിക്കാൻ സസ്യ, ജലാശയങ്ങൾ അത്യാവശ്യ ഘടകമാണെന്നു, ഭൂമിക്ക് തണലേകാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അവർ പറഞ്ഞു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ, , ജി.ശ്രീകുമാർ, ഷീബ നായർ, അക്കൗണ്ട്സ് ഹെഡ് ജോസ് തോമസ്, ഹെഡ് ബോയ് സഭയസച്ചി ചൗധരി, ഹെഡ് ഗേൾ സഞ്ചന പ്രവീൺ, വൈസ് ഹെഡ് ബോയ് മിഥുൻ മണികണ്ഠൻ, വൈസ് ഹെഡ് ഗേൾ ഗീതിക നമ്പ്യാർ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ സ്വീകരിച്ചു. പദ്ധതിയോട് അനുബന്ധിച്ച് ഒമാന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ സൗജന്യമായി നൽകുമെന്ന് ഭാരവാഹികളായ മാത്യു മെഴുവേലി, ഷിനു കെ. എബ്രഹാം, റെജി ജോസഫ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.