ഒഡീഷയിലെ ട്രെയിൻ അപകടം; ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിലെ ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. അപകടത്തിന് ഇരയായ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സുൽത്താൻ ആശംസിച്ചു.
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 261ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.