പ്രവാസി വെൽഫെയറിന്റെ ഇടപെടൽ; ഇടുക്കി സ്വദേശിനി നാടണഞ്ഞു
text_fieldsമസ്കത്ത്: വിസിറ്റ് വിസയിലെത്തി ഒമാനിൽ കുടുങ്ങിയ
ഇടുക്കി സ്വദേശിനിയെ പ്രവാസി വെൽഫെയറിന്റെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു.
ബ്യൂട്ടി പാർലറിൽ ജോലി പ്രതീക്ഷിച്ച് യുവതി നാട്ടിലുള്ള ഏജന്റിനു വലിയ തുക കൊടുത്തായിരുന്നു ഒമാനിൽ എത്തിയിരുന്നത്. വിസിറ്റ് വിസയിൽ വന്നിട്ട് എംപ്ലോയ്മെന്റ് വിസയിലേക്കു മാറ്റുമെന്നാണ് ഒമാനിലെ ഏജന്റുമാർ ഇവരെ അറിയിച്ചിരുന്നത്. ആഗസ്റ്റ് 10ന് മസ്കത്തിലെത്തിയ യുവതി നാല് മാസമായി ജോലിയോ വിസ പുതുക്കി നൽകുകയോ ചെയ്യാതെ ഒരു റൂമിൽ വളരെ പ്രയാസപ്പെട്ടു കഴിയുകയായിരുന്നു.
ഇതറിഞ്ഞ പ്രവാസി വെൽഫെയർ പ്രവർത്തകരായ സഫീർ ഇബ്ര, താഹിറ എന്നിവരാണ് വിഷയത്തിൽ ഇടപെടുന്നത്. പിന്നീട് പ്രവാസി വെൽഫെയർ പ്രവർത്തകരായ ഷജീർ, അലി മീരാൻ എന്നിവരുടെ നേതൃത്വത്തിൽ ഏജന്റുമാരെ ബന്ധപ്പെടുകയും വിസ പിഴ അടച്ച് നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റും മറ്റു സൗകര്യങ്ങളുമൊരുക്കുകയുമായിരുന്നു.
നാട്ടിലേക്ക് മടങ്ങിയ ഇവർക്ക് പ്രവാസി വെൽഫെയറിന്റെ സ്നേഹോപഹാര കിറ്റും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.