ഒാഫർ വിൽപന: ഇൻവെസ്റ്റ് ഇൗസി പോർട്ടൽ മുഖേന അപേക്ഷിക്കണം
text_fieldsമസ്കത്ത്: വ്യാപാരസ്ഥാപനങ്ങളിലെ പ്രമോഷനൽ ഒാഫറുകൾ, ഡിസ്കൗണ്ട് വിൽപന, മാർക്കറ്റിങ്-പരസ്യ ബ്രോഷറുകൾ എന്നിവക്കായുള്ള അപേക്ഷകൾ ഇൻവെസ്റ്റ് ഇൗസി പോർട്ടൽ മുഖേന സമർപ്പിക്കണമെന്ന് വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
മന്ത്രാലയത്തിെൻറ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പൂർത്തീകരിക്കാൻ സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് ഒാൺലൈൻ സൗകര്യം ഏർപ്പെടുത്തിയത്. ഇടപാടുകൾ സുഗമമാകുന്നത് നിക്ഷേപകരെ ആകർഷിക്കും. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി ഒപ്പുവെച്ച സഹകരണ കരാറിെൻറ കൂടി ഭാഗമായാണ് ഇൗ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഒാൺലൈനിലേക്ക് മാറ്റിയതെന്ന് വ്യവസായ-വാണിജ്യ വകുപ്പ് അറിയിച്ചു. മന്ത്രാലയത്തിന് ഒപ്പം അതോറിറ്റിയുടെ സേവനംകൂടി ഉപയോഗിക്കുന്നവർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നത് സംബന്ധിച്ചായിരുന്നു കരാർ.
129/2015, 239/2013 മന്ത്രിതല ഉത്തരവുകൾപ്രകാരം പ്രമോഷനൽ ഒാഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കാൻ മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാണ്. ഒാഫർ വിൽപന ആരംഭിക്കാൻ ഉദ്ദേശിക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. മന്ത്രാലയത്തിെൻറ നിശ്ചിത മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കാണ് അനുമതി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.