ഒ.ഐ.സി.സി ഗാന്ധി ജയന്തി ആഘോഷിച്ചു
text_fieldsമസ്കത്ത്: മഹാത്മാ ഗാന്ധി ജന്മദിനം ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെയും ഗാല മസ്കത്ത് ഏരിയ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി അധ്യക്ഷത വഹിച്ചു.
ആക്ടിങ് പ്രസിഡന്റ് സലിം മുതുവമേല് ഗാന്ധി ജയന്തി സന്ദേശം നല്കി. രാജ്യം ഗാന്ധിസത്തില്നിന്നും അകലുക ആണെന്നും ഗാന്ധിയുടെ പേര് പോലും ചരിത്രതാളുകളില്‍ നിന്നും മായിച്ചു കളയാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതിന് ഏതിരെ ഉണര്‍ന്നിരിക്കേണ്ട ചുമതല എല്ലാം രാജ്യസ്നേഹികള്‍ക്കും ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് റെജി കെ തോമസ്, ജനറല്‍ സെക്രട്ടറി അഡ്വ. എം കെ പ്രസാദ്, വനിത വിഭാഗം പ്രസിഡന്റ് ബീനാ രാധാകൃഷ്ണന്, ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈന്നു മനക്കര, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുല്‍ കരിം, മസ്കത്ത് ഏരിയ കമ്മിറ്റി തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.
പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പ അര്‍ച്ചനയും നടത്തി. ഒ.ഐ.സി.സി ദേശീയ സെക്രട്ടറി മറിയാമ്മ തോമസ്, മുംതാസ് സിറാജ്, വിജയന് തൃശ്ശൂര്‍, സിറാജ് നാറൂണ്‍, ഗല കമ്മിറ്റി ഭാരവാഹികള്‍ ആയ പ്രതിഷ്, മോനി ഡാനിയേല്‍, തോമസ് വര്‍ഗീസ്, കബീര്‍, ഷിജു, ഷാജഹാന്, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്കി. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും ബിനീഷ് മുരളി നന്ദിയും പറഞ്ഞു.
ഒ.ഐ.സി ബർക റീജിയനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു
മസ്കത്ത്: ഒ.ഐ.സി ബർക റീജിയനൽ കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാഘോഷ ആൾഫിലാജിലുള്ള ഫാം ഹൗസിൽ നടന്നു. അജോ കട്ടപ്പനയുടെ അധ്യക്ഷതവഹിച്ചു. നല്ല നാളേക്ക് വേണ്ടി ഗാന്ധിയുടെ പാത പിന്തുടരേണ്ട ആവശ്യകതയെ കുറിച്ചും പ്രസിഡന്റ് അജോ കട്ടപ്പന ഗാന്ധിജയന്തിദിന സന്ദേശത്തിൽ പറഞ്ഞു.കമ്മിറ്റിയിലെ കുട്ടികൾ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചു. പായസവിതരണവും നടത്തി. ഹരിലാൽ കൊല്ലം സ്വാഗതവും റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അനു തോമസ് മലമല്ലേൽ നന്ദിയും ചടങ്ങിൽ അജോ കട്ടപ്പന, ഹരിലാൽ കൊല്ലം, കൊച്ചുമോൻ ജാഫർ, ഷൌക്കത്ത്, രാജേഷ്,അനു തോമസ്, രാജേഷ് രാജു, നാസ്സർ ആലുവ, സൗമ്യ സുനിൽ, സുനിൽ പി ജോർജ്, അൽത്താഫ് ഹുസൈയിൻ, രഞ്ജി ചാക്കോ, ജോൺസൻ തോമസ്, പ്രിയ ഹരിലാൽ, ജസീല കൊച്ചുമോൻ, കാർത്തിക് ഹരിലാൽ, ഹിലാൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.