ഐ.എസ്.സി ഓണാഘോഷം കല-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്, ഓണാഘോഷങ്ങളോടനുബന്ധിച്ച് ഒമാനിൽ താമസക്കാരായ മലയാളികൾക്കായി കല-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലെപ്പോലെതന്നെ സ്കൂൾ അവധിക്കാലം ഒഴിവാക്കി, അതിനു മുമ്പും പിമ്പുമായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ പ്രായക്കാർക്ക് നൃത്ത-സംഗീത ഇനങ്ങൾ, ചിത്രരചന, ഉപകരണ സംഗീതം, സാഹിത്യമത്സരങ്ങൾ, ഗ്രൂപ്പടിസ്ഥാനത്തിലുള്ള മത്സരങ്ങൾ എന്നിങ്ങനെയുള്ള മത്സര ഇനങ്ങൾ ഉണ്ടാവുമെന്ന് മലയാളം വിങ് ഭാരവാഹികൾ അറിയിച്ചു. മസ്കത്തിലെ വിവിധ വേദികളിലാവും മത്സരങ്ങൾ നടത്തുക.
നൃത്ത ഇനങ്ങളും ഗ്രൂപ് ഇനങ്ങളും അവധിക്കാലത്തിനു ശേഷവും മറ്റുള്ള മത്സരങ്ങൾ അവധിക്കുമുമ്പ് മേയ് മാസത്തിലും നടത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളുടെ നിയമാവലിക്കും രജിസ്ട്രേഷനായും www.malayalamwingoman.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ മലയാളം വിങ് ഓഫിസുമായി ബന്ധപ്പെടുകയോ ചെയ്യാം.
മലയാളം വിങ് ഓഫിസ് എല്ലാ ദിവസവും വൈകീട്ട് ആറു മണി മുതൽ ഒമ്പതുമണി പ്രവർത്തിക്കും. രജിസ്ട്രേഷനായി അപേക്ഷിക്കാവുന്ന അവസാന തീയതി ഏപ്രിൽ 30ന് വൈകീട്ട് ഒമ്പതു മണി. കൂടുതൽ വിവരങ്ങൾക്കായി കൾചറൽ സെക്രട്ടറി രാജേഷിനെ (9509 7290) ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.