ഒ.െഎ.സി.സി ചാർേട്ടഡ് വിമാന സർവിസ് നടത്തി
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ മൂന്നാമത് ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് സർവിസ് നടത്തി. ശനിയാഴ്ച ഉച്ചക്ക് 12.30ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിൽ രണ്ടു കൈക്കുഞ്ഞുങ്ങൾ ഉൾെപ്പടെ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുൻ സർവിസുകളിലായി 480 പേരും നാടണഞ്ഞിരുന്നു. മുൻ സർവിസുകളിലെ പോലെ ഈ വിമാനത്തിലും സൗജന്യമായും പ്രത്യേക ആനുകൂല്യങ്ങൾ നൽകിയും യാത്രക്കാരെ കൊണ്ടുപോയിരുന്നു.
14 പേർക്ക് പൂർണമായും സൗജന്യ ടിക്കറ്റ് നൽകി. പത്തു യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുകയും ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ മുഴുവൻ സുരക്ഷ മാർഗ നിർദേശങ്ങളും പാലിച്ചാണ് യാത്രക്കാരെ യാത്ര ചെയാൻ അനുവദിച്ചത്. ഫേസ് മാസ്ക്, ഫേസ് ഷീൽഡ് എന്നിവയും ലഘു ഭക്ഷണവും യാത്രക്കാർക്ക് നൽകിയിരുന്നു. ദീർഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ഭാരവാഹി റാഫി മാത്യുവും ഈ വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. റാഫി മാത്യുവിന് വിമാനത്താവളത്തിൽ ഔപചാരിക യാത്രയയപ്പ് നൽകി. പ്രസിഡൻറ് സിദ്ദീഖ് ഹസൻ, ഗ്ലോബൽ സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. നാട്ടിലേക്ക് പോകാനുള്ള ആളുകൾ ഉള്ള പക്ഷം ഇനിയും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രസിഡൻറ് സിദ്ദീഖ് ഹസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.