ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു
text_fieldsമസ്കത്ത്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു.
ഒ.ഐ.സിസിയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും നിലവിലുള്ള ഒ.ഐ.സി.സി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി.
വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒ.ഐ.സി.സി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.
കെ. സുധാകരൻ ചുമതലയേറ്റെടുത്തതിന് ശേഷമാണ് വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി- ഇന്‍കാസ് സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ ചെയർമാനെ നിയമിച്ചത്.
എന്നാൽ, പ്രവർത്തനങ്ങൾ വേണ്ടത്ര രീതിയിൽ നടക്കാതിരുന്നതോടെ ചെയർമാനെതിരെ വിവിധ രാജ്യങ്ങളിൽനിന്ന് പരാതിപോകുകയും ചെയ്തിരുന്നു. മാത്രവുമല്ല, പലയിടത്തും സംഘടന സംവിധാനം രണ്ട് തട്ടുകളിലായി പ്രവർത്തിക്കുന്ന സ്ഥിതിയുമുണ്ടായി. ഗ്ലോബൽ ചെയർമാനുള്ള ഒമാനിൽപോലും ഇൻകാസ് രണ്ടായിട്ടാണ് നിലവിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.