ഒ.ഐ.സി.സി ഇബ്ര പ്രതിഷേധയോഗം
text_fieldsമസ്കത്ത്: കേരളജനതയുടെ മൗലിക അവകാശങ്ങൾപോലും നിഷേധിക്കുന്ന ഇടത് സർക്കാറിനെതിരെ ഒ.ഐ.സി.സി ഇബ്ര റീജനൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജാക്സൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. അഴിമതിയിലും സ്വർണക്കടത്ത് വിവാദങ്ങളിലുംപെട്ട് മുഖം നഷ്ടമായ ഭരണകൂടം നടത്തുന്ന ഇത്തരം തേർവാഴ്ച അപഹാസ്യവും നിന്ദ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. കറുത്തവസ്ത്രങ്ങൾ അണിഞ്ഞാണ് ഒ.ഐ.സി.സി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ പരിചിതമല്ലാത്ത വികലനിയമങ്ങളും മറ്റുംകൊണ്ട് പിണറായിസർക്കാർ ജനജീവിതം ദുസ്സഹമാക്കി മാറ്റിയെന്ന് ജനറൽ സെക്രട്ടറി അലി കോമത്ത് അഭിപ്രായപ്പെട്ടു. മുൻ പ്രസിഡന്റ് തോമസ് ചെറിയാൻ, കേന്ദ്രകമ്മിറ്റി അംഗം പി.എം. ഷാജി എന്നിവർ സംസാരിച്ചു. ബിബിൻ ജോർജ് സ്വാഗതവും ബിനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ സുനിൽ, ബിനോജ്, മോഹനൻപിള്ള, മുസ്തഫ, ജിനോയ്, ഹരിദാസൻ, മറ്റു പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.