ഒ.ഐ.സി.സി ഇന്ദിര ഗാന്ധി അനുസ്മരണം
text_fieldsമസ്കത്ത്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39ാം രക്തസാക്ഷിത്വ ദിനത്തിൽ ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ദേശീയ പ്രസിഡന്റ് സജി ഔസേഫ് യോഗം ഉദ്ഘാടനം ചെയ്തു.
ചരിത്രവും പാരമ്പര്യവും വളച്ചൊടിക്കപ്പെടുകയും ജനാധിപത്യ മതേതര മൂല്യങ്ങളെ തുടച്ചുനീക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യപ്പെടുന്ന ഈ വർത്തമാനകാലത്ത് ജീവിക്കുമ്പോഴാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവൻ ബലികഴിച്ച ഇന്ദിര പ്രിയദർശിനിയുടെ മഹത്ത്വം നമ്മൾ തിരിച്ചറിയുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സജി ഔസേഫ് പറഞ്ഞു.
യോഗത്തിൽ ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈനു മനക്കര അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ട്രഷറർ സജി ചങ്ങനാശ്ശേരി, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണൻ, ഗാല ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് കിഫിൽ ഇക്ബാൽ, യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അലി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗാല ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ റിലിൻ മാത്യു നന്ദിയും പറഞ്ഞു.
ജോർജ് തോമസ്, ഷിജു റഹ്മാൻ, പ്രത്യുഷ്, ജേക്കബ് എം. തോമസ്, കെ.കെ അൽത്താഫ്, സിജോ വയനാട്, റെമിഷ് രവീന്ദ്രൻ, ടി.എ. അൻസിൽ, വി.ബി. അജീഷ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
സലാല: ഒ.ഐ.സി.സി സലാല ഇന്ദിര ഗാന്ധിയുടെ 39ാമത് രക്തസാക്ഷി ദിനമാചരിച്ചു. പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയിക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ച ഇന്ദിര പ്രിയദര്‍ശിനിയുടെ പാത പിന്തുടരാനായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റാൻ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
മുതിര്‍ന്ന ഒ.ഐ.സി.സി നേതാവ് ജോസഫ് ഇന്ദിര ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ലിജു അബ്രഹാം, ഉണ്ണി, മനോജ്, പി.സുരേഷ് കുമാര്‍, ടി.ആര്. രഘുനാഥ്, നാസര്‍, വേണു, അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദീപക് മോഹന്‍ദാസ് സ്വാഗതവും കെ.പി. മനാഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.