ഒ.ഐ.സി.സി നിസ്വ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി നിസ്വ റീജിയനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം
മസ്കത്ത്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ.ഐ.സി.സി നിസ്വ റീജിയനല്‍ കമ്മിറ്റി ആഘോഷിച്ചു. പ്രസിഡന്റ് എ.ബി. വടക്കേടം അധ്യക്ഷത വഹിച്ച യോഗത്തില്‍ മദ്യത്തിനും മയക്കുമരുനിന്നും എതിരെ പ്രവര്‍ത്തിക്കാന്‍ ദൃഢപ്രതിജ്ഞ എടുത്തു. എക്സിക്യൂട്ടീവ് അംഗം ജെനു സാമൂവേൽ മുഖ്യപ്രഭാഷണം നടത്തി.
ത്യാഗോജ്വലമായ തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകളെ അനുസ്മരിച്ച് ഒ.ഐ.സി.സി ബഹല ഏരിയ പ്രസിഡന്റ് ദിനേശ് സംസാരിച്ചു. നിസ്വ റീജിയന് ട്രഷറര്‍ വര്‍ഗീസ് സേവ്യര്‍, സെക്രട്ടറി സഞ്ജു മാത്യു, എക്സിക്യൂട്ടീവ് അംഗം ജെനു സാമൂവേല്‍, ഷാജി പുത്തിലടത്ത് എന്നിവര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.