ഒ.ഐ.സി.സി ഒമാൻ ഇബ്ര ഇന്ദിര ഗാന്ധിയെ അനുസ്മരിച്ചു
text_fieldsഇബ്ര: മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 40ാമത് രക്ത സാക്ഷിത്വ വാർഷിക ദിനം ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. സമാനതകളില്ലാത്ത നിശ്ചയ ദാർഢ്യത്തിന്റെ ഉടമയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് യോഗത്തിൽ സംസാരിച്ച ഒ.ഐ.സി.സി ഒമാനി ഇബ്ര പ്രസിഡന്റ് ജിനോയ് സ്കറിയ പറഞ്ഞു.
അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ ആദ്യ പ്രസിഡന്റും നാഷനൽ കമ്മിറ്റി ദേശീയ സെക്രട്ടറിയുമായ തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഒമാനിലെ തന്നെ സ്ഥാപക നേതാവ് കൂടിയായ എം.ജെ സലിം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വാഴയിൽ കാസിം, രഞ്ജി തോമസ്. ഹരിദാസ്, സജി, ജോർജ്, ലിജു, ബാലാജി, ടോം എന്നിവർ സംസാരിച്ചു. യോഗത്തിൽ ബാലാജി സ്വാഗതവും രഞ്ജി തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.