സാൽബി ജോണിന് ഒ.െഎ.സി.സി യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത്: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാൽബി ജോൺ മാവേലിക്കരക്ക് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഒ.ഐ.സി.സിയുടെ നിർവാഹക സമിതി അംഗം കൂടിയായ സാൽബി വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. യോഗത്തിൽ ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, ഉപാധ്യക്ഷരായ ഹൈദ്രോസ് പതുവന, അനീഷ് കടവിൽ, നസീർ തിരുവത്ര, സെക്രട്ടറിമാരായ നിയാസ് ചെണ്ടയാട്, ഷഹീർ അഞ്ചൽ, ബഷീർ കുന്നുംപുറം, നിർവാഹക സമിതി അംഗങ്ങളായ, സജി ജോസഫ്, ഷൈനു മനക്കര എന്നിവർ സംസാരിച്ചു. കഴിഞ്ഞ 39 വർഷം പ്രവാസ ലോകത്തും ജീവിച്ച സാൽബി കർഷകനും പൊതുപ്രവർത്തകനും ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.