ഒ.ഐ.സി.സി സലാല അനുശോചന യോഗം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി സലാലയുടെ സ്ഥാപക നേതാവ് കെ.വി. രാജന്റെ വിയോഗത്തിൽ അനുശോചിച്ച് ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി യോഗം ചേർന്നു. രാജന്റെ വിയോഗം ഒ.ഐ.സി.സി സലാലക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപെട്ടു.
പ്രസിഡന്റ് സന്തോഷ്കുമാറിന്റെ നേതൃത്തിൽ നടന്ന യോഗത്തിൽ നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർമാരായ ദീപക് മോഹൻദാസ്, ബാബു കുറ്റ്യാടി, ഹരികുമാർ ചേർത്തല, ട്രഷർ അജിത് മജീന്ദ്രൻ, സെക്രട്ടറി സജാൻ കേശവൻ, പ്രവീൺ, സുജീഷ് പൊന്നാനി, ടിജോ തോമസ്, ടി.ആർ. രഘുനാഥ്, സുരേഷ്കുമാർ, ചാൾസ്, അരുൺകുട്ടു, സാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.