ഒ.കെ.സി.കെ 'സിറ്റി മെഹ്ഫിൽ' സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ) 'സിറ്റി മെഹ്ഫിൽ' സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റിയിലെ ഒമാന്‍ പ്രവാസികള്‍ കുടുംബസമേതം ഒത്തുചേര്‍ന്ന പരിപാടി ദേശത്തെ കല്യാണ വീടിന്റെ പ്രതീതി സൃഷ്ടിച്ചു. കൈമുട്ടിപ്പാട്ടും മംഗല ബിരിയാണിയും പുതിയാപ്പിളയെ തേടി കൊണ്ടുപോക്കും സംഗമത്തിന് മാറ്റുകൂട്ടി.
ജൂനിയർ, സീനിയർ വിഭാഗത്തിൽ ഖിറാഅത്ത്, ഗാനം, കസേരകളി, ലെമൺ സ്പൂൺ, മിഠായി പെറുക്കൽ തുടങ്ങിയ ഇനങ്ങളിൽ മത്സരവും സംഘടിപ്പിച്ചു. പണ്ടുകാലത്ത് സിറ്റിയിൽ നടന്നിരുന്ന, മാർക്ക കല്യാണത്തെ അനുസ്മരിപ്പിക്കുന്ന ബൈത്ത് ചൊല്ലിയുള്ള ചടങ്ങും നടന്നു.
മുതിർന്ന അംഗങ്ങളെ ആദരിച്ചു. ചെയർമാൻ ഒ. ഹാരിസ്, കെ.വി ഉമ്മർ, കരീം മത്ര, ഷംസുദ്ദീൻ മാടപ്പുര എന്നിവരെ പൊന്നാട അണിയിച്ചു. സംസം പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങൾ ജുനൈദ് മൈതാനപ്പള്ളി, ഷുഹൈബ് വാഴകുളങ്ങര, ആയിഷ ജുനൈദ് എന്നിവർക്ക് സമ്മാനിച്ചു.
കണ്ണൂർ സിറ്റി മാർഷൽ ആർട്സ് അക്കാദമിയുടെ ഉപഹാരങ്ങൾ സഫ ഫാത്തിമ, നൂർ അമാലിയ എന്നിവർക്ക് ചെയർമാൻ വി.സി. റഹീസ് വിതരണം ചെയ്തു. അസദ് ഹാരിസ് അവതരിപ്പിച്ച കണ്ണൂർ സിറ്റിയുടെയുടെ പൗരാണിക മുദ്രകൾ അടങ്ങിയ നാണയങ്ങളും കെട്ടിടങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പള്ളികളുടെ ഫോട്ടോ പ്രദർശനം കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
സാദിഖ്, പർവേസ്, റിയാസ്, ജുനൈദ് മൈതാനപ്പള്ളി, ഷുഹൈബ് വാഴകുളങ്ങര, വി.സി. റഹീസ്, പി. സഹദ്, സഫർ, ഫൈസൽ മത്ര, ഇർഷാദ് മഠത്തിൽ, പി.വി. ഫൈസൽ, കെ.വി ഉമ്മർ, ഹാരിസ് ഓടൻ, ഫഹദ് ഹാരിസ്, അസദ് ഹാരിസ്, ബെൻഷി ,നൗഷാദ് സെവൻ ഡേയ്സ്, ജാബിർ അൽ ഖൂദ്, മുഹമ്മദ് ബിൻ ശുഹൈബ്, ജുനൈദ് കച്ചേരി, ഷബീർ, വസീല ശംസുദ്ദീൻ, നസ്രിയ മഷൂദ്, നാദി റഹൂഫ്, ഷാനിദ നൗഷാദ്, അമീറ റഈസ്, സുഫൈറ ടീച്ചർ, റെന ജുനൈദ്, ഷഹനാസ് ഷറഫുദ്ദീൻ, റസിയ ഹാരിസ്,അഫ്സീന നജീബ്, ഫാത്തിമ, ആലിയ,സമീന ഫഹദ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.