ഒ.കെ.സി.കെ 'ഈദ് മിലൻ' സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ സർഗസംഗമം ഒരുക്കിയ 'ഈദ് മിലൻ' സൂം ലൈവ് സ്ട്രീം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മാപ്പിളപ്പാട്ട് ഗവേഷകനും നിരൂപകനുമായിരുന്ന ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി. കവിയും വിവർത്തകനും ഗ്രന്ഥകാരനും അജ്മാൻ അൽ അമീർ സ്കൂളിലെ അധ്യാപകനുമായ മുരളി മംഗലത്ത് അതിഥിയായെത്തി. എഴുത്തുകാരൻ ജമാൽ കണ്ണൂർ സിറ്റി, കവി സൈഫുദ്ദീൻ തൈക്കണ്ടി, സർഗ സംഗമം പ്രതിനിധികളായ തഫ്സി, ഫൈസൽ പള്ളി വളപ്പിൽ, അതിഥി ഹുസൈൻ അറക്കകത്ത്, എന്നിവർ ആശംസകൾ നേർന്നു.
ഒ.കെ.സി.കെ ചെയർമാൻ ഹാരിസ് ഓടൻ ഈദ് മിലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസു മാടപ്പുര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിൽ സ്വാഗതവും ജോയിൻ സെക്രട്ടറി ജുനൈദ് മൈതാനപ്പള്ളി നന്ദിയും പറഞ്ഞു. നാസർ മൈലാഞ്ചി, ഷഫീഖ് ചാലാട്, ഹാഷിം എന്നിവർ ഗാനമാലപിച്ചു. മത്സരത്തിൽ വിജയികളായ സലീം, ഫാത്തിമ ഷഹബ, ഫാത്തിമത്ത് ഫിദാ റഈസ്, സാഹിൽ സുഹാസ് എന്നിവർ പാട്ടുപാടി. അമൽ ഫറാ ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു. മുഹമ്മദ് ഷഹബാദ് റാഫി ഖിറാഅത്ത് നടത്തി. ഒമാനു പുറമെ യു.എ.ഇ, ഖത്തർ, കുവൈത്ത് , ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവരും പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.