പ്രവാസത്തിനൊടുവിലെ വാർധക്യം; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fieldsമസ്കത്ത്: വാർധക്യത്തിൽ അനുഭവിക്കേണ്ടി വരുന്ന അവഗണനയും ഒറ്റപ്പെടലും പ്രമേയമാക്കി പ്രവാസി മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം 'സായന്തനം' ശ്രദ്ധേയമാകുന്നു. കബീർ യൂസുഫിെൻറ രചനയിൽ പ്രകാശ് വിജയൻ സംവിധാനം ചെയ്ത ചിത്രം യുട്യൂബിലും ഫേസ്ബുക്കിലും കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കബീർ യൂസഫ്, ഇന്ദു ബാബുരാജ്, വിനോദ് രാഘവൻ എന്നിവർ അഭിനയിച്ച ചിത്രത്തിൽ കാമറ ചലിപ്പിച്ചിരിക്കുന്നത് ഷഹീൻ ഇക്ബാൽ ആണ്.
പാകിസ്താൻ സ്വദേശിയും ഇംഗ്ലീഷ്, മലയാള ഹ്രസ്വ സിനിമകളിലെ നിത്യ സാന്നിധ്യവുമായ അസ്ര അലീം ആണ് മേക്കപ്പ്. ശരൺ സോമസുന്ദരത്തിെൻറയാണ് പശ്ചാത്തല സംഗീതം. ചാന്ദ്‌നി മനോജിെൻറ വരികൾ ആലപിച്ചിരിക്കുന്നത് ദീപ്തി രാജേഷാണ്. ഷാഫി ഷാ കൊല്ലം ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. മുഹമ്മദ് അലീം അനീസ്, കെ. ടി. മനോജ് , ബാബുരാജ് നമ്പൂതിരി, നിഷ പ്രഭാകരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറെക്കാലം ഗൾഫിൽ ജോലിചെയ്ത് വിശ്രമജീവിതം തേടിയെത്തിയ കൃഷ്ണേട്ടൻ എന്ന മധ്യവയസ്കനും റിട്ട. അധ്യാപികയായ ഭാര്യ ഇന്ദിരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മൂന്നു മക്കളും ഉയർന്ന വിദ്യാഭ്യാസം നേടി വിദേശങ്ങളിലാണ്. മാതാപിതാക്കളെ സന്ദർശിക്കാനോ ഒന്ന് ഫോൺ വിളിക്കാനോ സമയമില്ലാത്തത്ര തിരക്ക്. ഇവക്കിടയിലെ ഇവരുടെ വർധക്യത്തിലെ പ്രണയവും വളരെ പോസിറ്റിവായി ജീവിതത്തെ കാണണമെന്നുമുള്ള സന്ദേശവുമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
23 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ആകർഷണം ഒമാനിലെ, ഇതിനകം പ്രശസ്തമായ കേരളീയ മാതൃകയിലുള്ള വീട് തന്നെയാണ്. ആർ ഫൈവ് ഫിലിംസിെൻറ ബാനറിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, എലൈറ്റ് ജ്വല്ലറി എന്നിവരാണ് നിർമാതാക്കൾ. മാതാപിതാക്കളെ സ്നേഹിക്കുന്ന ഓരോ മകനും മകളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചെറു സിനിമയാണ്, മരുഭൂവിൽ ചിത്രീകരിച്ച മലയാളത്തനിമയുള്ള "സായന്തനം" എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.