‘ഒമാനിലെ നാടോടിക്കഥകൾ’ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹാറൂൺ റഷീദ് പുനരാഖ്യാനംചെയ്ത ‘ഒമാനിലെ നാടോടിക്കഥകൾ’ പുസ്തകം പ്രകാശനംചെയ്തു. റൂവിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓഫിസിലാണ് ചടങ്ങ് നടന്നത്. ഡോക്ടറും എഴുത്തുകാരനുമായ ഡോ. ആരിഫലി പുസ്തകം പ്രകാശനംചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽകുമാറിന് ആദ്യ കോപ്പി കൈമാറി.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി കെ. ജഗദീഷ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മബേലയിലെ മലയാള വിഭാഗം തലവൻ സുധീർ പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, ഒമാനിലെ സാമൂഹിക പ്രവർത്തകൻ കെ. ബാലകൃഷ്ണൻ, അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിഭാഗം കോ-കൺവീനർ കെ.വി. വിജയൻ എന്നിവർ ആശംസകൾ നേർന്നു.
ഹാറൂൺ റഷീദ് പുസ്തകരചന അനുഭവങ്ങൾ പങ്കുവെച്ചു. സാഹിത്യവിഭാഗം ജോ. സെക്രട്ടറി അഭിലാഷ് ശിവൻ നന്ദി പറഞ്ഞു. വിവിധ സാംസ്കാരിക, സാഹിത്യ പ്രവർത്തകരും കേരള വിഭാഗം അംഗങ്ങളുമടക്കം നൂറ്റമ്പതിലേറെപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.