Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവളർച്ചയുടെ വഴിയിൽ ഒമാൻ...

വളർച്ചയുടെ വഴിയിൽ ഒമാൻ കാർഷികരംഗം

text_fields
bookmark_border
വളർച്ചയുടെ വഴിയിൽ ഒമാൻ കാർഷികരംഗം
cancel

മസ്​കത്ത്​: കോവിഡ് മഹാമാരിക്കിടയിലും ഒമാനിലെ കാർഷികമേഖലക്ക് കഴിഞ്ഞ രണ്ട് വർഷമായി മികച്ച വളർച്ച.2019 ^20 കാലത്ത് കാർഷിക-മത്സ്യ വിഭവമേഖലക്ക് 9.8 ശതമാനം വളർച്ചയാണുണ്ടായതെന്ന് കാർഷിക, മത്സ്യ, ജല വിഭവമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക കാർഷികരീതിയും പുതിയ സാ​ങ്കേതികവിദ്യയും കാർഷികമേഖലക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർനിലപാടുകളുമാണ് കാർഷികമേഖലയുടെ കുതിപ്പിന്​ കാരണം. 2021 മുതൽ 26വരെ കാലയളവിൽ പ്രതിവർഷം 2.4 ശതമാനത്തി​െൻറ വളർച്ചവീതമാണ്​ കാർഷികമേഖലയിൽ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഭ്യന്തര ആവശ്യത്തി​െൻറ നല്ലൊരുഭാഗം പച്ചക്കറികളും പഴവർഗങ്ങളും ഒമാനിൽതന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. കൂടുതലായിവരുന്ന ആവശ്യങ്ങൾ ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയും കാർഷിക ഉൽപാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് രാജ്യം ലക്ഷ്യമിടുന്നത്.

ഇതിനായി കർഷകർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും അത്യാധുനിക കാർഷികരീതികൾ നടപ്പാക്കുകയുമാണ് മന്ത്രാലയത്തി​െൻറ ലക്ഷ്യം. ഇൗത്തപ്പഴം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണ് ഒമാനിലെ കാർഷിക വിഭവങ്ങൾ. 2019ലെ കണക്കനുസരിച്ച് ഒമാനിൽ 1.4 ദശലക്ഷം ഹെക്ടർ കൃഷി ഭൂമിയാണ്​ രാജ്യത്തുള്ളത്​. ഒമാ​െൻറ മൊത്തം കരഭൂമിയുടെ ഒന്നര ശതമാനമാണിത്​.

ഒമാനിലെ ജനങ്ങളുടെ വരുമാനം വർധിച്ചതോടെ ആരോഗ്യകരമായ ഭക്ഷണ രീതികൾ ശീലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴവർഗങ്ങളും വർധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.

വിദേശികൾ പരമ്പരാഗത ഭക്ഷണരീതിയിൽനിന്ന് ഒാർഗാനിക് ഭക്ഷണരീതിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. കാർഷികമേഖലയുടെ ഉണർവിന്​ ഇത്​ കാരണമായിട്ടുണ്ട്​. കോവിഡിനെതിരെ പ്രതിരോധശക്തി വർധിപ്പിക്കുന്നതി​െൻറ ഭാഗമായി ജനങ്ങൾ പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ട്.

ഇതും കാർഷികമേഖലയുടെ വളർച്ചക്ക് കാരണമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ ധാന്യവർഗങ്ങളുടെയും പാലുൽപന്നങ്ങളുടെയും ഉപഭോഗം വർധിച്ചിട്ടുണ്ട്. സർക്കാർ പാൽ, പച്ചക്കറി, പഴവർഗങ്ങളുടെ വിതരണവും ഉറപ്പുവരുത്തുണ്ട്. ഇതും ഇൗ മേഖലയിലെ ഉൽ​പാദനവും വിപണനവും വർധിക്കാൻ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman agriculture
News Summary - Oman agriculture on the path to growth
Next Story