ഒമാൻ എയറും സലാം എയറും സംയുക്ത പ്രവർത്തനത്തിന് കരാർ
text_fieldsമസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറും ബജറ്റ് എയർലൈനായ സലാം എയറും സഹകരണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരിക്കാനും ധാരണപത്രം ഒപ്പുവെച്ചു. വാണിജ്യ പ്രവർത്തനങ്ങളിൽ സംയുക്ത നയങ്ങൾ രൂപപ്പെടുത്തി നടപ്പാക്കാനാണ് കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്.
ഒമാൻ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് കരാർ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. ചടങ്ങിൽ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രിയും ഒമാൻ എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സയീദ് ബിൻ ഹമൂദ് അൽ മാവാലി, സലാം എയർ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബിൻ മുഹമ്മദ് അൽ റവാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഒമാൻ എയർ ആക്ടിങ് സി.ഇ.ഒ ക്യാപ്റ്റൻ നാസർ അൽ സാൽമിയും സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും കരാറിൽ ഒപ്പുവെച്ചു. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും രണ്ട് എയർ ലൈനുകളുടെയും നെറ്റ്വർക്കുകൾ തമ്മിലുള്ള സഹകരണം, ലക്ഷ്യസ്ഥാന ആസൂത്രണം, ഫ്ലൈറ്റ് ഷെഡ്യൂളുകൾ, ഇൻവെന്ററി മാനേജ്മെന്റ്, എയർ ഫ്ലീറ്റ് മാനേജ്മെന്റ്, റവന്യൂ, സെയിൽസ് മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇരു കമ്പനികളും തമ്മിൽ സഹകരണം ഉറപ്പുവരുത്തുന്നതാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.