ഒമാൻ എയർ പുതിയ സി.ഇ.ഒ ആയി കോൺ കോർഫിയാറ്റിസിനെ നിയമിച്ചു
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർലൈനിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി കോൺ കോർഫിയാറ്റിസിനെ നിയമിച്ചതായി ഗതാഗത വാർത്ത വിനിമയ വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർ ചെയർമാനുമായ സഈദ് ഹമൂദ് അൽ മഅ്വാലി അറിയിച്ചു. വ്യോമയാന വ്യവസായത്തിൽ 30 വർഷത്തിലേറെ അനുഭവപരിചയമുള്ള ഇദ്ദേഹത്തിന്റെ നിയമനം എയർലൈനിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
കോണിന്റെ പ്രഫഷനൽ പശ്ചാത്തലവും സ്ട്രാറ്റജി ഡെവലപ്മെൻറിലുമുള്ള വൈദഗ്ധ്യവും ഒമാൻ എയറിന്റെ ഈ നിർണായക ഘട്ടത്തിലൂടെ നയിക്കാൻ അദ്ദേഹം തികച്ചും അനുയോജ്യനാണെന്ന് മന്ത്രി പറഞ്ഞു. മുന്നിലുള്ള വെല്ലുവിളികളിലൂടെയും അവസരങ്ങളിലൂടെയും കമ്പനിയെ സുസ്ഥിരവും ദീർഘകാലവുമായ വിജയത്തിലേക്ക് നയിക്കാൻ കോണിന് കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും മഅ്വാലി പറഞ്ഞു.
സൗദി അറേബ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ നാല് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ സ്ഥാപിച്ചതുൾപ്പെടെ ശ്രദ്ധേയ നേട്ടങ്ങളോടെ, ഏഷ്യ-പസഫിക്, മിഡിലീസ്റ്റ് എന്നിവിടങ്ങളിലെ നിരവധി കമ്പനികളുടെ സി.ഇ.ഒ ആയി കോൺ പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തികം, വാണിജ്യം, പ്രവർത്തനങ്ങൾ, നെറ്റ്വർക്ക്, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നിവയിൽ ലോകത്തിലെ ഏറ്റവും വിജയകരമായ ചില എയർലൈനുകളിൽ അദ്ദേഹം എക്സിക്യൂട്ടിവ് മാനേജ്മെൻറ് റോളുകളും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.