ഒമാൻ എയർ 36 സർവിസുകൾ കൂടി റദ്ദാക്കി
text_fieldsമസ്കത്ത്: ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചതിെൻറ പ ശ്ചാത്തലത്തിൽ ഒമാൻ എയർ 36 സർവിസുകൾ കൂടി റദ്ദാക്കി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ യാണ് ഇത്രയും സർവിസുകൾ റദ്ദാക്കിയത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോ േട്ടക്കുള്ള ഒരു സർവിസ് ഉണ്ടാകില്ല. പുലർച്ച 2.25ന് മസ്കത്തിൽനിന്ന് പുറപ്പെടുന്നത ും തിരിച്ചുമുള്ളത് തിങ്കളാഴ്ചയും ഉച്ചക്ക് 2.10ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന തും തിരിച്ചുമുള്ളത് ചൊവ്വാഴ്ചയും ഉണ്ടാകില്ല. ശനിയാഴ്ച കോഴിക്കോേട്ടക്കുള്ള ഒ ന്നടക്കം 24 സർവിസുകൾ ഉണ്ടായിരിക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി മൊത്തം 56 സർവിസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങളിലെ യ ാത്രക്കാർക്ക് തൊട്ടടുത്ത സീറ്റൊഴിവ് ലഭ്യമായ വിമാനങ്ങളിൽ റീബുക്കിങ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ +96824531111 എന്ന കാൾ സെൻറർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.
അതിനിടെ, വിമാന സർവിസ് റദ്ദാക്കിയതിനെ തുടർന്ന് കോഴിക്കോേട്ടക്കുള്ള ഒമാൻ എയറിെൻറ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടായിട്ടുണ്ട്. ഇൻഡിഗോ സർവിസ് റദ്ദാക്കിയതിനൊപ്പം ഒരു സർവിസ് നിർത്തലാക്കിയതുമാണ് നിരക്ക് വർധനക്ക് കാരണം.
റദ്ദാക്കിയ സർവിസുകൾ, ബ്രാക്കറ്റിൽ ദിവസം
231: മസ്കത്ത് -ഹൈദരാബാദ് (ഞായർ)
232: ഹൈദരാബാദ് -മസ്കത്ത് (ഞായർ)
281: മസ്കത്ത് -ബംഗളൂരു (ഞായർ)
282: ബംഗളൂരു-മസ്കത്ത് (ഞായർ)
623: സലാല- ദുബൈ (ഞായർ)
624: ദുബൈ- സലാല (ഞായർ)
657: മസ്കത്ത് - ബഹ്റൈൻ (ഞായർ)
658: ബഹ്റൈൻ - മസ്കത്ത് (ഞായർ)
667: മസ്കത്ത്- ദോഹ (ഞായർ)
668: ദോഹ- മസ്കത്ത് (ഞായർ)
901: മസ്കത്ത് - സലാല (ഞായർ, ചൊവ്വ)
902: സലാല - മസ്കത്ത് (ഞായർ, ചൊവ്വ)
905: മസ്കത്ത് -സലാല (ഞായർ)
906: സലാല -മസ്കത്ത് (ഞായർ)
297: മസ്കത്ത്-കോഴിക്കോട് (തിങ്കൾ)
298: കോഴിക്കോട് - മസ്കത്ത് (തിങ്കൾ)
609: മസ്കത്ത്- ദുബൈ (തിങ്കൾ)
610: ദുബൈ- മസ്കത്ത് (തിങ്കൾ)
655: മസ്കത്ത് - ബഹ്റൈൻ (തിങ്കൾ)
656: ബഹ്റൈൻ- മസ്കത്ത് (തിങ്കൾ)
657: മസ്കത്ത് - ബഹ്റൈൻ (തിങ്കൾ, ചൊവ്വ)
658: ബഹ്റൈൻ - മസ്കത്ത് (തിങ്കൾ, ചൊവ്വ)
683: മസ്കത്ത് - റിയാദ് (തിങ്കൾ)
684: റിയാദ് - മസ്കത്ത് (തിങ്കൾ)
915: മസ്കത്ത് -സലാല (തിങ്കൾ)
916: സലാല -മസ്കത്ത് (തിങ്കൾ)
235: മസ്കത്ത് -ഹൈദരാബാദ് (ചൊവ്വ)
236: ഹൈദരാബാദ്-മസ്കത്ത് (ചൊവ്വ)
293: മസ്കത്ത്-കോഴിക്കോട് (ചൊവ്വ)
294: കോഴിക്കോട്- മസ്കത്ത് (ചൊവ്വ)
685: മസ്കത്ത് - റിയാദ് (ചൊവ്വ)
686: റിയാദ് - മസ്കത്ത് (ചൊവ്വ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.