ഖരീഫ് സീസൺ: സലാം എയർ മസ്കത്തിൽ നിന്ന് ആറ് പ്രതിദിന സർവിസുകൾ നടത്തും
text_fieldsമസ്കത്ത്: ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഖരീഫ് സീസൺ മുൻ നിർത്തി വിവിധയിടങ് ങളിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്ന് സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. സലാലയിൽ നിന്ന് കുവൈത്തിലേക്ക് രണ്ട് പ്രതിവാര സർവിസുകൾ നടത്തും. സലാല വിമ ാനത്താവളത്തെയും മറ്റു ജി.സി.സി നഗരങ്ങളെയും ബന്ധിപ്പിച്ച് കൂടുതൽ സർവിസുകൾക്കും ആലോചനയുണ്ടെന്ന് സി.ഇ.ഒ ഒൗദ്യോഗിക വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മസ്കത്തിൽനിന്ന് സലാല വിമാനത്താവളത്തിലേക്ക് ആറ് പ്രതിദിന സർവിസുകൾ നടത്തും.
സുഹാറിൽനിന്ന് സലാലയിലേക്കും സർവിസ് ഉണ്ടാകും. സന്ദർശകർക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും സർവിസുകളുടെ ക്രമീകരണം. ജൂലൈയിൽ തുർക്കിയിലെ ഇസ്തംബൂൾ, ട്രബ്സോൺ നഗരങ്ങളിലേക്കും സർവിസ് ആരംഭിക്കും. ഇതോടെ സലാം എയർ സർവിസ് 20 ഇടങ്ങളിലേക്കായി ഉയരും. ഒമാനിൽനിന്ന് ട്രബ്സോണിലേക്കുള്ള ആദ്യ സർവിസ് ജൂലൈ ഒന്നു മുതൽ ആയിരിക്കും. ആഴ്ചയിൽ മൂന്നു വിമാനങ്ങൾ ഉണ്ടാകും. മൂന്നിന് ഇസ്തംബൂളിലേക്കും സർവിസ് തുടങ്ങും. ജൂണിൽ ചെറിയ പെരുന്നാളിന് മുമ്പ് റിയാദിേലക്കും കുവൈത്തിലേക്കും പെരുന്നാളിനു ശേഷം തലസ്ഥാനമായ തെഹ്റാനിലേക്കും ഇറാൻ സർവിസ് ആരംഭിച്ചിരുന്നു.
ഇൗ വർഷം കമ്പനി മികച്ച പ്രവർത്തനഫലമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. വിമാനങ്ങളുടെ എണ്ണം കൂടിയതും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വർധിച്ചതും സേവനങ്ങളിലെ മികവും യാത്രക്കാരിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. മേയ് അവസാനം വരെ കണക്കെടുക്കുേമ്പാൾ മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ നൂറു ശതമാനത്തിെൻറ അധിക വർധനവുണ്ടായി. യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധന ഉണ്ടായതായും സി.ഇ.ഒ പറഞ്ഞു.
ഗൾഫ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സ്ഥിരം സർവിസുകൾക്ക് മികച്ച പ്രതികരണമാണ് ഉള്ളത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലേക്ക് നേരിട്ടുള്ള സർവിസ് ഇൗ വർഷം ഉണ്ടാകില്ല. വിമാനങ്ങളുടെ എണ്ണത്തിലെ കുറവും എയർബസ് ലഭിക്കുന്നത് വൈകുന്നതുമാണ് കാരണം.
നിലവിൽ കമ്പനിക്ക് ആറ് എയർബസ് 320 വിമാനങ്ങളാണ് ഉള്ളത്. ഇൗ വർഷം അവസാനത്തോടെ അത് ഒമ്പതാകുമെന്നും സി.ഇ.ഒ പറഞ്ഞു. കമ്പനിയിൽ നിലവിൽ 380 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 63 ശതമാനം പേരും സ്വദേശികളാണ്. കൂടുതൽ സർവിസുകൾ ആരംഭിച്ചത് മുൻ നിർത്തി എയർ ഹോസ്റ്റസ് തസ്തികയിലേക്ക് സ്വദേശികളുടെ അഭിമുഖം പൂർത്തിയായിട്ടുണ്ട്. സ്വദേശിവത്കരണ നിരക്ക് വരുംനാളുകളിൽ കൂടുതൽ വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.