മുംബൈ സര്‍വിസ് വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ മുംബൈയിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുന്നു. ആഴ്ചയില്‍ 10 സര്‍വിസുകളാണ് മസ്കത്തിനും മുംബൈക്കും ഇടയിൽ നിലവിൽ നടത്തുന്നത്. രണ്ട് വിമാനങ്ങൾകൂടി വർധിപ്പിച്ച് ഇത് 12 സർവിസുകളാക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത മാസം 17 മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. ഈ റൂട്ടിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് സർവിസുകൾ വർധിപ്പിച്ചത്.
ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുപ്പർസെയിൽ ഓഫറും ഒമാൻ എയർ പ്രഖ്യാപിച്ചിട്ടുണ്ട്. വെറും 28 റിയാലിന് ജനപ്രിയ സ്ഥലങ്ങളിലേക്ക് യാത്ര നടത്താനുള്ള സൗകര്യമാണ് പരിമിതകാല ഓഫറിലൂടെ ഒമാൻ എയർ ഒരുക്കിയിരിക്കുന്നത്. മാലിദ്വീപ്, സൂറിച്ച്, മിലാൻ, ഫുക്കറ്റ്, മോസ്കോ, റോം എന്നിവയുൾപ്പെടെയുള്ള എയർലൈനിന്റെ നെറ്റ്വർക്കിലുടനീളം യാത്രക്കാർക്ക് ഈ ഓഫർ ആസ്വദിക്കാവുന്നതാണ്.
നവംബർ 18, 19 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്കായിരിക്കും ആനൂകുല്യം ലഭിക്കുക. ഒമാൻ എയറിന്റെ www.omanair.com എന്ന വെബ്സൈറ്റിലൂടെയും ഒമാൻ എയർ മൊബൈൽ ആപ്പിലൂടെയും ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.