ഒമാൻ എയർ ഫുക്കറ്റ് ദ്വീപിലേക്ക് സർവിസ് തുടങ്ങി
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ തായ്ലൻഡിലെ ഫുക്കറ്റ് ദ്വീപിലേക്ക് സർവിസ് ആരംഭിച്ചു. ഇതിന്റെ ഔദ്യോഗിക ചടങ്ങ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്-ഇൻ ഹാളിൽ നടന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാലു സർവിസാണ് നടത്തുക. നേരത്തേ ബാങ്കോക്കിലേക്കും സർവിസ് ആരംഭിച്ചിരുന്നു.
ഒമാൻ എയർ നെറ്റ്വർക്ക് വിപുലീകരണ പരിപാടിയുടെ ഭാഗമായാണ് ഫുക്കറ്റ് ദ്വീപിലേക്കുള്ള സർവിസെന്ന് ഒമാൻ എയർ ചീഫ് കമേഴ്സ്യൽ ഓഫിസർ അബ്ദുൽ റഹ്മാൻ നാസർ പറഞ്ഞു. ശൈത്യകാലം ഉൾപ്പെടെ മസ്കത്തിനും ഫുക്കറ്റിനും ഇടയിൽ യാത്രക്കാർ വർധിച്ചതുമാണ് പുതിയ സർവിസ് ആരംഭിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.