ഒമാൻ എയർ മലേഷ്യൻ എയർലൈൻസുമായി കരാറിൽ ഒപ്പിട്ടു
text_fieldsമസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും മലേഷ്യൻ എയർലൈൻസുമായി സഹകരണ കരാറിൽ ഒപ്പിട്ടു. ഇരു കമ്പനികളും ഒപ്പുവെച്ച കോഡ്ഷെയറിങ് ധാരണ അനുസരിച്ച് ഇരു എയർലൈനുകളുടെയും ഉപഭോക്താക്കൾക്ക് കൂടുതൽ അന്താരാഷ്ട്ര റൂട്ടുകളിൽ യാത്രാസൗകര്യം ലഭിക്കും. നിലവിൽ ഒമാൻ എയർ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് ഒമാൻ എയർ നേരിട്ട് സർവിസ് നടത്തുന്നുണ്ട്.
ഇവിടെനിന്ന് മലേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ചൈന, ആസ്ട്രേലിയ എന്നിവിടങ്ങളിലെ കൂടുതൽ സ്ഥലങ്ങളിലേക്കും സർവിസുകൾ ലഭ്യമാകും. ഒമാൻ എയർ ഉപഭോക്താക്കൾക്ക് സിംഗപ്പൂർ, ഹാനോയി, ഹോേങ്കാങ്, ദാർവിൻ, മെൽബൺ, ഒാക്ലൻഡ്, ഫുക്കറ്റ്, ലങ്കാവി, പെനാംഗ്, കോട്ട ഭാരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര സഹകരണ കരാർ വഴി സാധ്യമാകും.
ഒമാൻ എയറിെൻറ നിലവിലുള്ള ജകാർതയിലേക്കും, ഗ്വാങ്ഷൂവിലേക്കുമുള്ള സർവിസുകളും കോഡ്ഷെയർ ധാരണയുടെ ഭാഗമായിരിക്കും. മലേഷ്യൻ എയർലൈൻസ് ഉപഭോക്താക്കൾക്കാകെട്ട ക്വാലാലംപൂരിൽനിന്ന് മസ്കത്തിലേക്ക് നോൺസ്റ്റോപ് യാത്ര ആസ്വദിക്കാനും സാധിക്കും. ഇരു എയർലൈനുകളുടെയും ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നതാകും സഹകരണ കരാറെന്ന് ഒമാൻ എയർ ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് കമേഴ്സ്യൽ ഒാഫിസറുമായ അബ്ദുൽറഹ്മാൻ അൽ ബുസൈദി പറഞ്ഞു. പതിവുയാത്രക്കാർക്കുള്ള ആനുകൂല്യങ്ങൾ, ഗ്രൗണ്ട് ഹാൻഡ്ലിങ്, കസ്റ്റമർ സപ്പോർട്ട്, കാർഗോ, വിമാനത്താവള ലോഞ്ച് പങ്കുവെക്കൽ തുടങ്ങിയ രംഗങ്ങളിലും സഹകരണം ഉണ്ടാകും. നിലവിൽ മസ്കത്തിൽനിന്ന് ക്വാലാലംപൂരിലേക്ക് 14 പ്രതിവാര സർവിസുകളാണ് ഒമാൻ എയർ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.