ഒമാൻ എയർ ജീവനക്കാരെ കുറക്കുന്നു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ ആഘാതം തൊഴിൽമേഖലയിലേക്ക് കടക്കുന്നു. ദേശീയ വ ിമാന കമ്പനിയായ ഒമാൻ എയർ ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് അറിയിച്ചു. നിലനിൽപ് ഉറപ്പുവരുത്തുന്നതിനായി ജീവനക്കാരുടെ എണ്ണം കുറക്കാൻ തങ്ങൾ നിർബന്ധിതരാകുന്ന സാ ഹചര്യമാണെന്ന് ഒമാൻ എയർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ റൈസി പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് ബാധ ഒമാൻ എയറിെൻറ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതായി പ്രസ്താവനയിൽ പറയുന്നു. വിമാനങ്ങളുടെ എണ്ണം കുറക്കുകയും സർവിസുകൾ റദ്ദാക്കുകയും മുെമ്പങ്ങുമില്ലാത്ത വിധം വിമാനങ്ങൾ നിർത്തിയിടുകയുമാണ് ചെയ്യുന്നത്. സർവിസുകൾ കാര്യമായി കുറഞ്ഞ സാഹചര്യത്തിൽ സ്ഥാപനത്തിെൻറ ഭാവി ഉറപ്പുവരുത്തുന്നതിനായി ജീവനക്കാരെ കുറക്കുകയെന്ന ബുദ്ധിമുേട്ടറിയ തീരുമാനം എടുക്കേണ്ട സാഹചര്യമാണ് നിലവിൽ വന്നിട്ടുള്ളത്.
നിലവിലെ ജോലിക്കാരെ മുഴുവൻ നിലനിർത്താൻ കഴിയാത്തതരത്തിൽ വരുമാനത്തിൽ കാര്യമായ കുറവുതന്നെയാണ് ഉണ്ടായിട്ടുള്ളതെന്നും സി.ഇ.ഒ പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ കമ്പനിയുെട പ്രവർത്തനവും ബിസിനസും സാധാരണ നിലയിലേക്ക് എത്തുേമ്പാൾ ഒഴിവാക്കിയ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ കഴിയുമെന്നും സി.ഇ.ഒ പ്രത്യാശിച്ചു.
നിലവിലെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത ജീവനക്കാരെ മുഴുവൻ തൽക്കാലത്തേക്ക് ഒഴിവാക്കാനാണ് പദ്ധതി. ഒമാനി ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുമെന്നും അറിയുന്നു. ഗൾഫ് മേഖലയിലെയും ആഗോളതലത്തിലെയും വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് കോവിഡ് ബാധ സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് മൊത്തം 16,000 പാസഞ്ചർ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ റിപ്പോർട്ട് അനുസരിച്ച് ഗൾഫ് മേഖലയിലെ വ്യോമയാന മേഖലക്ക് ഏഴ് ശതകോടി ഡോളറിെൻറ നഷ്ടമാണ് ഉണ്ടാവുക.
ഇൗ രംഗത്ത് 3.47 ലക്ഷം ജോലികൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അയാട്ടയുടെ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.