ഒമാൻ എയറിൽ ഇനി കൂടുതൽ യൂറോപ്യൻ നഗരങ്ങളിലേക്ക് സഞ്ചരിക്കാം
text_fieldsമസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ്ഷെയർ ധാരണ ഒപ്പുവെച്ചു. തങ്ങൾക്ക് സർവിസ് ഇല്ലാത്ത മേഖലകളിലേക്ക് മറ്റു വിമാനക്കമ്പനികളുമായി സഹകരിച്ച് യാത്രാസംവിധാനമൊരുക്കുന്ന രീതിയാണ് കോഡ്ഷെയർ. ധാരണപ്രകാരം ഒമാൻ എയർ യാത്രക്കാർക്ക് കൂടുതൽ യൂറോപ്യൻ നഗരങ്ങളിലേക്ക് യാത്രചെയ്യാം. ലുഫ്താൻസയുടെ ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് ഹബുകൾ വഴി മഡ്രിഡ്, ബ്രസൽസ്, വിയന, പ്രേഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒമാൻ എയർ അതിഥികൾക്ക് ഇനി യാത്ര ചെയ്യാൻ സാധിക്കും.
മസ്കത്തിനും യൂറോപ്പിനുമിടയിൽ കൂടുതൽ കണക്ടിവിറ്റിയും കൂടുതൽ സേവനവും ലഭിക്കുമെന്ന് ഒമാൻ എയർ പത്രക്കുറിപ്പിൽ അറിയിച്ചു. ലുഫ്താൻസ യാത്രക്കാർക്ക് ഫ്രാങ്ക്ഫർട്ടിൽനിന്നും മ്യൂണിച്ചിൽനിന്നും മസ്കത്തിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ഒമാൻ എയർ സർവിസുകളും ഉപയോഗിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.