ഒമാൻ എയറിന് പശ്ചിമേഷ്യയിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്കാരം
text_fieldsമസ്കത്ത്: ഒമാൻ എയറിന് അന്താരാഷ്ട്ര പുരസ്കാരം. പശ്ചിമേഷ്യയിലെ മുൻനിര വിമാനക്കമ്പനിക്കുള്ള വേൾഡ് ട്രാവൽ അവാർഡ് ആണ് വീണ്ടും ദേശീയ വിമാനക്കമ്പനിക്ക് ലഭിച്ചത്. അബൂദബിയിലെ വാർണർ ബ്രദേഴ്സ് വേൾഡിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ്സ് മിഡിലീസ്റ്റ് പരിപാടിയിൽ ഒമാൻ എയർ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. മിഡിലീസ്റ്റ് ലീഡിങ് എയർലൈൻ -ബിസിനസ് ക്ലാസ്, മിഡിലീസ്റ്റ് ലീഡിങ് എയർലൈൻ -ഇക്കോണമി ക്ലാസ് അവാർഡുകളാണ് ലഭിച്ചത്. ഇതോടൊപ്പം വിങ്സ് ഒാഫ് ഒമാനെ പശ്ചിമേഷ്യയിലെ മുൻനിര ഇൻഫ്ലൈറ്റ് മാഗസിൻ ആയും തിരഞ്ഞെടുത്തു. 2016 മുതൽ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം ഒമാൻ എയറിന് ലഭിക്കുന്നുണ്ട്. 2016ന് മുമ്പ് 2014ലും ലഭിച്ചിരുന്നു. മികച്ച ഇക്കോണമി ക്ലാസിനുള്ള പുരസ്കാരം 2014 മുതലുള്ള ആറു വർഷമായി ലഭിച്ചുവരുന്നുണ്ട്. ട്രാവൽ ആൻഡ് ടൂറിസം പ്രഫഷനലുകളുടെയും ലോകമെമ്പാടുമുള്ള വിമാനയാത്രികരുടെയും വോെട്ടടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ലോകത്തിലെ മികച്ച വിമാനക്കമ്പനികളുമായി മത്സരിച്ച് നേടിയ ഇൗ അംഗീകാരം അഭിമാനാർഹമായ നേട്ടമാണെന്നും തങ്ങളുടെ മികവിനുള്ള അംഗീകാരമാണെന്നും ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുൽ അസീസ് ബിൻ സൗദ് അൽ റൈസി പറഞ്ഞു. അതിഥികൾക്ക് സുരക്ഷിതവും അവിസ്മരണീയവുമായ യാത്രയൊരുക്കാൻ തങ്ങളുടെ ജീവനക്കാർ എപ്പോഴും പരിശ്രമിച്ചുവരുന്നുവെന്നതിെൻറ തെളിവാണ് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരങ്ങളെന്നും സി.ഇ.ഒ പറഞ്ഞു. വേൾഡ് ട്രാവൽ അവാർഡ് മിഡിലീസ്റ്റിൽ ഇതാദ്യമായാണ് ഇൻെഫ്ലെറ്റ് മാഗസിൻ ഉൾപ്പെടുത്തി. ആദ്യ വിജയം തന്നെ ഒമാൻ എയറിന് ലഭിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസുകൾ ആരംഭിക്കാൻ കൂടുതൽ വിമാനങ്ങൾ തങ്ങളുടെ നിരയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലുമാണ് ഒമാൻ എയറെന്നും സി.ഇ.ഒ പറഞ്ഞു. 1993 മുതൽ നൽകിവരുന്ന ലോക ട്രാവൽ അവാർഡുകൾ വ്യോമയാന മേഖലയിലെ സേവന മികവിെൻറ സാക്ഷ്യപത്രമായാണ് പരിഗണിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.