ഒമാൻ എയറിെൻറ സലാല -കോഴിക്കോട് സർവിസിന് തുടക്കം
text_fieldsസലാല: ഒമാൻ എയറിെൻറ സലാലയിൽനിന്ന് കോഴിക്കോേട്ടക്ക് നേരിട്ടുള്ള സർവിസിന് തുടക്കം. ഡബ്ല്യു.വൈ 295 വിമാനമാണ് പ്രതിദിന സർവിസ് നടത്തുക. സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നത്. സലാല ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ സർവിസിന് തുടക്കം കുറിച്ച് കേക്ക് മുറിച്ചു. ഒമാൻ എയർ ചിഫ് എക്സിക്യൂട്ടിവ് ഒാഫിസർ പോൾ ഗ്രിഗറോവിച്ച് അടക്കം പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. പുതിയ സർവിസിെൻറ വരവോടെ ഒമാനിൽനിന്ന് േകാഴിക്കോടിനുള്ള സർവിസുകളുടെ എണ്ണം മൂന്നായി ഉയർന്നു. മറ്റ് രണ്ട് സർവിസുകൾ മസ്കത്തിൽനിന്നാണ്. ബോയിങ് 737^800 വിമാനമാണ് സലാല കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുക. മൂന്നര മണിക്കൂർ ആണ് യാത്രാ ദൈർഘ്യം.
ദിവസവും രാത്രി 12.40ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.50ന് കോഴിക്കോട്ട് എത്തും. പുലർച്ചെ 6.40ന് തിരികെ പുറപ്പെടുന്ന വിമാനം ഒമാൻ സമയം 8.40ന് സലാലയിൽ എത്തും. കോഴിക്കോട് അടക്കം അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവിസുകളാണ് ഒമാൻ എയർ വർധിപ്പിച്ചത്. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവിസുകൾ രണ്ടിൽ നിന്ന് മൂന്നായും ലഖ്േനാവിലേക്കുള്ളത് ഒന്നിൽനിന്ന് രണ്ടായുമാണ് വർധിപ്പിച്ചത്. ദോഫാർ മേഖലയുടെ സാമ്പത്തിക മേഖലക്ക് മുതൽകൂട്ട് ആവുക ലക്ഷ്യമിട്ടാണ് കോഴിക്കോടിന് സർവിസ് ആരംഭിച്ചതെന്ന് ഒമാൻ എയർ സി.ഇ.ഒ പോൾ ഗ്രിഗറോവിച്ച് പറഞ്ഞു.
പുതിയ സർവിസ് വഴി ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ആഴ്ചയിൽ ഒരു സർവിസ് വിതം കോഴിക്കോട്ടേക്ക് നടത്തുന്നത്. ഒമാൻ എയറിെൻറ വരവോടെ ടിക്കറ്റ് നിരക്കിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വൈകാതെ കൊച്ചിയിലേക്കും സർവിസ് തുടങ്ങുമെന്നാണ് എല്ലാവരും പ്രതിക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.