Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊച്ചിയടക്കം 16...

കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​ ഒമാൻ എയർ സർവീസുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക്​   ഒമാൻ എയർ സർവീസുകൾ പ്രഖ്യാപിച്ചു
cancel

മസ്​കത്ത്​: സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്ന ഒക്​ടോബർ ഒന്നുമുതൽ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന്​ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ അറിയിച്ചു. ആദ്യ ഘട്ട സർവീസുകളുടെ പട്ടികയിൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളാണ്​ ഉള്ളത്​. ഇന്ത്യയിൽ ദൽഹിയും കൊച്ചിയും മുംബൈയും പട്ടികയിലുണ്ട്​. ലണ്ടൻ, ഇസ്​താംബൂൾ, ഫ്രാങ്ക്​ഫർട്ട്​, കൈറോ, ദോഹ, ദാർ ഇ സലാം, ദുബൈ, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്​ലാമാബാദ്​ എന്നിവയാണ്​ പട്ടികയിലുള്ള മറ്റ്​ നഗരങ്ങൾ. പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക്​ നീക്കുന്നതിന്​ അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ അന്തിമ തീരുമാനമെന്ന്​ ഒമാൻ എയർ അറിയിച്ചു. നിലവിൽ സെപ്​റ്റംബർ 30 വരെയാണ്​ ഇന്ത്യ രാജ്യാന്തര സർവീസുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടുള്ളത്​. വിദേശ നഗരങ്ങൾക്ക്​ പുറമെ ഖസബിലേക്കും സാധാരണ പോലെ സർവീസ്​ ഉണ്ടാകുമെന്ന്​ ഒമാൻ എയർ അറിയിച്ചു. കൂടുതൽ നഗരങ്ങളിലേക്ക്​ വൈകാതെ തന്നെ സർവീസ്​ ആരംഭിക്കുകയും ചെയ്യും.യാത്രക്കാർ ആത്​മവിശ്വാസത്തോടെ പറക്കുന്നുവെന്ന്​ ഉറപ്പുവരുത്തുന്നതിനായി യാത്രയുടെ എല്ലാഘട്ടങ്ങളിലും സമഗ്രമായ സുരക്ഷാ നടപടിക്രമങ്ങളായിരിക്കും പാലിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലേക്കും പ്രവേശിക്കു​േമ്പാൾ മുഖാവരണം നിർബന്ധമായിരിക്കും. വിമാനത്തിലേക്ക്​ കയറു​േമ്പാഴും ഇറങ്ങു​േമ്പാഴും സാമൂഹിക അകലം ഉറപ്പാക്കും. ഒാരോ ദിവസത്തെയും സർവീസുകൾ അവസാനിക്കു​േമ്പാഴും വിമാനങ്ങൾ വൃത്തിയാക്കുകയും രോഗാണുമുക്​തമാക്കുകയും ചെയ്യും. കാബിൻ ക്രൂ അംഗങ്ങൾ പി.പി.ഇ കിറ്റ്​ അടക്കം സംരക്ഷിത ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ഭക്ഷണ വിതരണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​.യാത്രക്കാരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നവർ വെബ്​സൈറ്റ്​ കാൾ സെൻറർ വഴിയോ ട്രാവൽ ഏജൻറുമാർ മുഖേനയോ റിസർവേഷൻ ഉറപ്പുവരുത്തണം. യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ഒമാൻ എയർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story