ഒമാൻ എയർപോർട്ട് ഡയറക്ടർ ബോർഡിന് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു
text_fieldsമസ്കത്ത്: ഒമാൻ എയർ, ഒമാൻ എയർപോർട്ട് എന്നിവയുടെ ജനറൽ അസംബ്ലികൾ ചേർന്ന് നിലവിലുള്ള ഡയറക്ടർ ബോർഡുകൾ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഡയറക്ടർ ബോർഡ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും ബോർഡ് ചെയർമാനുമായ എൻജി. സെയ്ദ് ഹമൂദ് അൽ മവാലിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ നടത്തുകയും ചെയ്തു. ഒമാൻ എയറിന്റെ പുതിയ ഘടനക്കും ഡയറക്ടർ ബോർഡിനുള്ള പുതിയ കമ്മിറ്റികൾക്കും യോഗങ്ങൾ അംഗീകാരം നൽകി. കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ ഒരു ഡെപ്യൂട്ടി ചെയർമാനെയും നിയമിച്ചിട്ടുണ്ട്.
ഒമാൻ എയറിന്റെ സാമ്പത്തിക സുസ്ഥിരത പദ്ധതികൾ നടപ്പാക്കുന്നതിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഒമാൻ എയർപോർട്ട് കമ്പനി ഡയറക്ടർ ബോർഡ് അടുത്ത അഞ്ച് വർഷത്തേക്കുള്ള കമ്പനിയുടെ നയത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 2023ന്റെ ആദ്യ പകുതിയിലെ സാമ്പത്തിക റിപ്പോർട്ടുകൾ പരിശോധിക്കുകയും ബോർഡിനായി പുതിയ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിന് അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്. ഡയറക്ടർ ബോർഡിലേക്ക് ഒരു ഡെപ്യൂട്ടി ചെയർമാനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ മേഖലയിലെ കമ്പനികളുടെ മികവ് വർധിപ്പിക്കുന്നതിന് അടുത്ത ഘട്ടത്തിൽ സംയുക്ത ശ്രമങ്ങളുണ്ടാകണമെന്ന് മന്ത്രി അൽ മവാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.