ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തത് 16.21 ദശലക്ഷം പേർ
text_fieldsമസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 16.21 ദശലക്ഷം പേർ. മസ്കത്ത ്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിലെ കഴിഞ്ഞവർഷം നവംബർ അവസാനം വരെയുള്ള കണക്കാ ണിത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇക്കാലയളവിൽ 104,830 വിമാനങ്ങൾ വന്നിറങ്ങ ുകയും പുറപ്പെടുകയും ചെയ്തതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
മസ്കത്ത് വഴിയുള്ള യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 14.63 ദശലക്ഷമായി. അതേസമയം ഇവിടെനിന്നുള്ള വിമാനങ്ങളുടെ എണ്ണം 0.8 ശതമാനം കുറഞ്ഞ് 1.07 ലക്ഷമായി. ഇതിൽ 98,194 എണ്ണം അന്താരാഷ്ട്ര സർവിസുകളാണ്. മൊത്തം അന്താരാഷ്ട്ര യാത്രികർ 5.3 ശതമാനം ഉയർന്ന് 13.60 ദശലക്ഷമായി. ഇതിൽ 22968 പേർ ട്രാൻസിറ്റ് യാത്രക്കാരാണ്. അതേസമയം, മസ്കത്തി നിന്നുള്ള ആഭ്യന്തര സർവിസുകൾ 8.6 ശതമാനം കുറഞ്ഞ് 9565 ആയി. മൊത്തം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1.03 ദശലക്ഷമാണ്. മുൻ വർഷത്തേക്കാൾ 4.9 ശതമാനം കുറവാണിത്.
സലാല വിമാനത്താവളത്തിൽനിന്നുള്ള മൊത്തം യാത്രക്കാരുടെ എണ്ണവും മൊത്തം സർവിസുകളും കുറഞ്ഞിട്ടുണ്ട്. മൊത്തം യാത്രക്കാർ 1.8 ശതമാനം കുറഞ്ഞ് 1.25 ദശലക്ഷമായപ്പോൾ മൊത്തം സർവിസുകൾ 3.8 ശതമാനം കുറഞ്ഞ് 10904 ആയി. അന്താരാഷ്ട്ര സർവിസുകൾ 4514 ആയപ്പോൾ ആഭ്യന്തര സർവിസുകൾ 6390 ആയി കുറയുകയാണ് ചെയ്തത്. അന്താരാഷ്ട്ര യാത്രികർ 4.83 ലക്ഷമായി കൂടിയപ്പോൾ ആഭ്യന്തര യാത്രക്കാർ 7.74 ലക്ഷമായി കുറയുകയാണ് ചെയ്തത്. സുഹാർ വഴിയുള്ള യാത്രക്കാരുടെ എണ്ണവും വിമാന സർവിസുകളുടെ എണ്ണവും ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ട്. 2240 വിമാനങ്ങളിലായി 2.74 ലക്ഷം പേരാണ് യാത്ര ചെയ്തത്. ദുകമിൽനിന്നുള്ള സർവിസുകൾ കുറഞ്ഞെങ്കിലും യാത്രക്കാരുടെ എണ്ണം 23 ശതമാനം ഉയർന്ന് 52670 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.