ദുകം വിമാനത്താവള ടെർമിനൽ ഡിസംബറിൽ പ്രവർത്തന സജ്ജം
text_fieldsമസ്കത്ത്: ദുകം വിമാനത്താവളത്തിലെ അത്യാധുനിക പാസഞ്ചർ ടെർമിനലിെൻറ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഇൗ വർഷം ഡിസംബറോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ടെർമിനൽ പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് ദുകം പ്രത്യേക സാമ്പത്തിക മേഖലാ വക്താവ് അറിയിച്ചു.
പ്രതിവർഷം അഞ്ചുലക്ഷം േപരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. കാർഗോ ബിൽഡിങ്, ഫയർഫോഴ്സ് ബിൽഡിങ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. ലാർസൺ ആൻഡ് ട്യൂബ്രോയാണ് കരാറുകാർ. ഗ്രീൻഫീൽഡ് വിഭാഗത്തിൽ പെടുന്ന ദുകം വിമാനത്താവളം മൂന്നു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ചെങ്കിലും താൽക്കാലിക അടിസ്ഥാനത്തിലുള്ള പാസഞ്ചർ ടെർമിനലാണ് ഉപയോഗിക്കുന്നത്.
നിർമാണം പൂർത്തിയാകുന്ന ടെർമിനലിൽ രണ്ട് എയർ ബ്രിഡ്ജുകൾ, നാല് റിമോട്ട് എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഒമാൻ എയർ ആഴ്ചയിൽ അഞ്ചു സർവിസുകളാണ് മസ്കത്തിൽനിന്ന് ദുകമിലേക്ക് ഇപ്പോൾ നടത്തുന്നത്. മസ്കത്തിൽനിന്ന് ദുകമിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് പ്രത്യേക സാമ്പത്തിക മേഖലാ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ലീചെകിയാൻ പറഞ്ഞു. ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രക്കാരാണ് കൂടുതൽ പേരും. ദുകം റിഫൈനറിയുടെ പ്രധാനഭാഗമടക്കം നിർണായക പദ്ധതികളുടെ നിർമാണം ആരംഭിക്കാനിരിക്കെ യാത്രക്കാരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും.
ദുകം പ്രത്യേക സാമ്പത്തികമേഖലയോട് ചേർന്ന ഇൻറഗ്രേറ്റഡ് മത്സ്യ സംസ്കരണ യൂനിറ്റ് പൂർത്തിയാകുന്നേതാടെ ദുകമിൽനിന്നുള്ള കാർഗോ മേഖലയും സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.