യുവ നേതാക്കൾക്കുള്ള അറബ് യോഗത്തിൽ ഒമാനും പങ്കാളിയായി
text_fieldsമസ്കത്ത്: ദുബൈയിൽ നടക്കുന്ന യുവ നേതാക്കൾക്കായുള്ള അറബ് യോഗത്തിൽ ഒമാൻ പങ്കാളിയായി. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് യൂത്ത് സെന്ററാണ് പങ്കെടുത്തത്. ദുബൈയിൽ നടന്ന ആഗോള സർക്കാർ ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു പരിപാടി.
ഒമാൻ വിഷൻ 2040, 10 പഞ്ചവത്സര പദ്ധതി (2021-2025) തുടങ്ങിയവയുടെ പ്രാധാന്യം വിശദീകരിക്കുന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഘട്ടങ്ങളും അതിന്റെ തുടക്കം മുതൽ ആരംഭിച്ച പരിപാടികളും അവതരണത്തിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.