ഒമാൻ-അമേരിക്കൻ പ്രസ് ഫോറത്തിന് വാഷിങ്ടണിൽ തുടക്കം
text_fieldsമസ്കത്ത്: ഒമാൻ ജേണലിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒമാൻ-അമേരിക്കൻ പ്രസ് ഫോറത്തിന് വാഷിങ്ടണിലെ സുൽത്താൻ ഖാബൂസ് സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസിൽ തുടക്കമായി. മാധ്യമരംഗത്തെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെ ചരിത്രപരവും നാഗരികവുമായ നില മെച്ചപ്പെടുത്താൻകൂടി ലക്ഷ്യമിട്ടാണ് പരിപാടി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയത്തെ പിന്തുണക്കുന്ന പാത എന്നതിന് പുറമെ ഒമാന്റെ സമ്പന്നമായ സംസ്കാരത്തിലേക്ക് വെളിച്ചം വീശുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ അമേരിക്കയിലെ ഒമാൻ സ്ഥാനപതി മുസ ബിൻ ഹംദാൻ അൽ തായി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖരും നയതന്ത്ര ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. ഒമാന്റെ പ്രകൃതിഭംഗിയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ, ഗവേഷകർ എന്നിവരാണ് ഫോറത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.