സാമ്പത്തിക ബന്ധങ്ങൾ വിപുലപ്പെടുത്താൻ ഒമാനും ബഹ്റൈനും
text_fieldsമസ്കത്ത്: : ഒമാനും ബഹ്റൈനും തമ്മിലുള്ള സാമ്പത്തിക സംയോജനത്തെക്കുറിച്ചുള്ള ഏകദിന സിമ്പോസിയം അൽ അതൈബയിലെ നാഷനൽ ബാങ്ക് ഓഫ് ഒമാൻ ഹാളിൽ നടന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വാണിജ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് അൽ മസാന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചും മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങൾക്കായുള്ള മികച്ച കാഴ്ചപ്പാടുകളെക്കുറിച്ചും ചർച്ച ചെയ്തു. ഒമാനിലെ ബഹ്റൈൻ എംബസിയുമായും ഒമാൻ ഇക്കനോമിക് സൊസൈറ്റിയുമായും സഹകരിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാനി ഇക്കനോമിക് സൊസൈറ്റിയുടെ 25-ാമത് സാമ്പത്തിക കൗൺസിലിന്റെ സിമ്പോസിയങ്ങളുടെ ഭാഗമായായിരുന്നു പരിപാടി.
ബഹ്റൈൻ ബാങ്ക്സ് അസോസിയേഷൻ ചെയർമാൻ അദ്നാൻ അഹമ്മദ് യൂസഫ്, ഒമാൻ-ബഹ്റൈൻ ഇൻവെസ്റ്റ്മെന്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സൗദ് ബിൻ അഹമ്മദ് അൽ നഹാരി, ഒമാൻ സുൽത്താനേറ്റിലെ സാമ്പത്തിക വിദഗ്ധരായ എൻജിനീയർ ഹമദ് ബിൻ മുഹമ്മദ് അൽ വഹൈബി, ഒമാനി ഇക്കനോമിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് അൽ-വഹൈബി, ഫിനാൻഷ്യൽ മാർക്കറ്റുകൾക്കായുള്ള നിക്ഷേപ മേഖലയുടെ തലവനും ഫിനാൻഷ്യൽ ആൻഡ് ഇക്കനോമിക് കൺസൾട്ടേഷനുകൾക്കായുള്ള ഇൻഡെക്സ് ഓഫിസ് മേധാവിയുമായ ഡോ. അഹമ്മദ് സഈദ് കഷൂബ് എന്നിവർ പങ്കെടുത്തു. രണ്ടു സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യപരവും അടുത്തതും ചരിത്രപരവുമായ ബന്ധങ്ങളുടെ വെളിച്ചത്തിലാണ് ഈ സിമ്പോസിയം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.