സാമ്പത്തിക സഹകരണ ബന്ധം വർധിപ്പിക്കാൻ ഒമാനും യൂറോപ്യൻ യൂനിയനും
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്, വിദേശ വ്യാപാര, സാമ്പത്തിക, വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാരുടെ പ്രതിനിധി ഒലിവിയർ ബെച്ചെറ്റ്, ഹംഗറിയുടെ വിദേശകാര്യ, വ്യാപാര മന്ത്രി പീറ്റർ സിജാർട്ടോ, ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മരിയ ട്രിപ്പോഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിവിധ സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഒമാനും യൂറോപ്യൻ യൂനിയനും (ഇ.യു) തമ്മിലുള്ള സഹകരണ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും യോഗങ്ങൾ പരിശോധിച്ചു.
വിവിധ ബിസിനസ് മേഖലകൾ തമ്മിലുള്ള സഹകരണം, പങ്കാളിത്തം, ബന്ധം എന്നിവ വികസിപ്പിക്കുന്നതിനും യോഗങ്ങൾ ചർച്ച ചെയ്തു. ഒമാൻ വിഷൻ 2040 വഴി ഊന്നൽ നൽകുന്ന മേഖലകളിൽ നിക്ഷേപം നടത്താൻ യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കാൻ സഹായകമാകുന്ന നിക്ഷേപ അവസരങ്ങളും വിവരങ്ങളും കൈമാറുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.യോഗങ്ങളിൽ ഒമാനി, യൂറോപ്യൻ യൂനിയൻ (ഇ.യു) ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.