ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചചെയ്ത് ഒമാനും ഇറാനും
text_fieldsമസ്കത്ത്: ഇറാൻ വിദേശകാര്യമന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തി തെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ അവയെ വളർത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ സന്ദർശനങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.ഗസ്സ മുനമ്പിലെ ഇസ്രായേൽ യുദ്ധത്തെ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഇറാനിലെ ഒമാൻ അംബാസഡറും ഇരുവശത്തുമുള്ള നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.