സാമ്പത്തിക മേഖലയിൽ കൂടുതൽ സഹകരണത്തിന് ഒമാനും ഇറാനും
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് ഇറാൻ വ്യവസായ, ധാതു, വ്യാപാര മന്ത്രി അബ്ബാസ് അലിയാബാദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച കൂടിക്കാഴ്ച, പരസ്പര നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും സാധ്യതയുള്ള മേഖലകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇറാൻ സന്ദർശനത്തെക്കുറിച്ചും നേതൃ സംഭാഷണത്തിനിടെയുണ്ടായ സുപ്രധാന വിഷയങ്ങളെക്കുറിച്ചും പരാമർശിച്ചു.
ഒമാൻ വെറുമൊരു സുഹൃത്ത് മാത്രമല്ല, തന്ത്രപരമായ പങ്കാളികൂടിയാണെന്ന് അലിയാബാദി പറഞ്ഞു. രാജ്യങ്ങളുടെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുത്ത് ഉഭയകക്ഷി സഹകരണത്തിനുള്ള കൂടുതൽ സാധ്യതകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായം, ടൂറിസം, ഖനനം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ് തുടങ്ങിയ ഒമാനിലെ പ്രധാന മേഖലകൾ ഇറാനിയൻ നിക്ഷേപകർക്ക് സാധ്യതയുള്ള മേഖലകളായി കണ്ടെത്തി. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ, വ്യവസായ അണ്ടർസെക്രട്ടറി സാലഹ് ബിൻ സഈദ് മസാൻ, ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫി, ഇരു രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.