സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒമാനും മലേഷ്യയും
text_fieldsമസ്കത്ത്: വിവിധ സാമ്പത്തിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വശങ്ങൾ ചർച്ച ചെയ്യാൻ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ മലേഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലെ മലേഷ്യൻ അംബാസഡർ ഷൈഫുൽ അൻവർ മുഹമ്മദ്, ഒ.സി.സി.ഐ ചെയർമാൻ എൻജി. റിദ ബിൻ ജുമാ അൽ സാലിഹ് എന്നിവരാണ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വശങ്ങളും വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തു.
വിദേശ നിക്ഷേപകർക്ക് ഒമാൻ നൽകുന്ന പ്രോത്സാഹനങ്ങളെയും സൗകര്യങ്ങളെയും കുറിച്ചും മറ്റും യോഗത്തിൽ ഒ.സി.സി.ഐ ചെയർമാൻ വിശദീകരിച്ചു.
വിവിധ സാമ്പത്തിക മേഖലകളിൽ സുൽത്താനേറ്റിൽ ഇരു രാജ്യങ്ങളും തമ്മിൽ ഫലപ്രദമായ വാണിജ്യ പങ്കാളിത്തമുണ്ടെന്നും അൽ സാലിഹ് ചൂണ്ടിക്കാട്ടി. മലേഷ്യൻ വിദ്യാഭ്യാസ മേഖലയിലേക്ക് ഒമാനി വിദ്യാർഥികളെ ആകർഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒമാനിൽ എണ്ണ, വാതക മേഖലകളിൽ മലേഷ്യൻ പദ്ധതികൾ നിലവിലുണ്ടെന്നും മലേഷ്യൻ ഉൽപന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനായി സുഹാർ തുറമുഖം പ്രയോജനപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചും അംബാസഡർ ഷൈഫുൽ അൻവർ മുഹമ്മദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.