ഒമാനും മൊറോക്കോയും സാമ്പത്തിക ഉടമ്പടികളിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: നയതന്ത്ര പരിശീലനം, കടൽ ഗതാഗതം, തുറമുഖങ്ങൾ, ഉപഭോക്തൃ സംരക്ഷണം, റെയിൽവേ തുടങ്ങിയ മേഖലകളിൽ ഒമാനും മൊറോക്കോയും ധാരണപത്രം ഒപ്പുവെച്ചു. മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നടന്ന ഒമാനി-മൊറോക്കൻ സംയുക്ത സമിതിയുടെ ആറാമത്തെ സെഷന്റെ ഭാഗമായിരുന്നു കരാർ ഒപ്പിടൽ.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി മൊറോക്കൻ വിദേശകാര്യ, ആഫ്രിക്കൻ സഹകരണ മന്ത്രി നാസർ ബൗറിറ്റയുമായി രാഷ്ട്രീയ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണത്തിന്റെ തുടർച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ സാമ്പത്തിക മേഖലകളിലെ പങ്കാളിത്തവും നിക്ഷേപവും വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷം അടിവരയിട്ടു പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി സംഭവവികാസങ്ങളും അവർ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.